Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
UK Special
  Add your Comment comment
നേരം വെളുത്തപ്പോള്‍ അമ്മയേയും 3 മക്കളേയും കാണാനില്ല: സിസിടിവി നോക്കി തിരച്ചില്‍ 24 മണിക്കൂര്‍ കഴിയുന്നു
Text By: UK Malayalam Pathram
വൂള്‍വര്‍ ഹാംപ്ടണില്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളായി കാണാതായ ഒരു അമ്മയ്ക്കും അവരുടെ മൂന്ന് മക്കള്‍ക്കും വേണ്ടിയുള്ള തിരച്ചില്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കി. വൂള്‍വര്‍ഹാംപ്ടണില്‍ നിന്നുള്ള അലിമാറ്റ് എന്ന 31കാരിയേയും അവരുടെ മക്കളെയും സെന്‍ട്രല്‍ ബര്‍മിംഗ്ഹാമിലെ ഡിഗ്ബെത് ഭാഗത്തായിരുന്നു ശനിയാഴ്ച അവസാനമായി കണ്ടത്. കാണാതായ കുടുംബത്തെ കണ്ടെത്താന്‍ സഹായിക്കണമെന്ന് പോലീസ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. രണ്ട് സ്യൂട്ട്കേസുകളുമായി അലിമറ്റും കുട്ടികളും നടന്നുപോകുന്ന ദൃശ്യങ്ങളാണ് അവസാനമായി സിസിടിവിയില്‍ പതിച്ചിരിക്കുന്നത്.

ആഗസ്റ്റ് എട്ടു മുതല്‍ ഇവരെ കാണാതായിരിക്കുകയാണെന്ന് പോലീസ് സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചിട്ടുണ്ട്. ഇവരെ കണ്ടെത്തുകയോ, ഇവരെ കുറിച്ച് ഏതെങ്കിലും വിധത്തിലുള്ള വിവരങ്ങള്‍ ലഭിക്കുകയോ ചെയ്താല്‍ 999 എന്ന നമ്പറില്‍ വിളിച്ച് ആര്‍ ഐ ഡി 1160387 എന്ന റഫറന്‍സ് നമ്പര്‍ പറഞ്ഞതിനു ശേഷം വിവരമറിയിക്കണമെന്നും പോലീസ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
 
Other News in this category

 
 




 
Close Window