Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.7001 INR  1 EURO=110.0352 INR
ukmalayalampathram.com
Fri 14th Aug 2026
 
 
അസോസിയേഷന്‍
  Add your Comment comment
ഐഒസി ഈസ്റ്റ് ലണ്ടന്‍ യൂണിറ്റ് ഒരുക്കുന്നത് ഗംഭീര ആഘോഷം ഈ മാസം 29ന്
Text By: Reji Nandhikkatt
ലണ്ടന്‍: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (യുകെ കേരള ചാപ്റ്റര്‍), ഈസ്റ്റ് ലണ്ടന്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ ഓണം 2026 വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുന്നു. ഈമാസം 29ന് ശനിയാഴ്ച രാവിലെ 10 മണി മുതല്‍ വൈകുന്നേരം നാലു മണി വരെ ഈസ്റ്റ് ഹാമിലെ സെന്റ് പോള്‍സ് ചര്‍ച്ചില്‍ വച്ചാണ് ആഘോഷ പരിപാടികള്‍ നടക്കുന്നത്.


കേരളത്തിന്റെ തനത് ഓണാഘോഷങ്ങളുടെ പാരമ്പര്യവും സൗഹൃദവും ഒത്തുചേര്‍ന്നാണ് പരിപാടികള്‍ ഒരുക്കിയിരിക്കുന്നത്. ഓണസദ്യ, വടംവലി, തിരുവാതിര, മാവേലി എഴുന്നള്ളത്ത് എന്നിവയ്ക്കൊപ്പം വിവിധ കലാ-വിനോദ മത്സരങ്ങളും പരിപാടികളും ആഘോഷത്തിന്റെ ഭാഗമായി ഉണ്ടായിരിക്കും.

ഓണസദ്യയ്ക്ക് വ്യക്തിക്ക് 15 പൗണ്ട്, മൂന്ന് പേരടങ്ങുന്ന കുടുംബത്തിന് 40 പൗണ്ട്, നാല് പേരടങ്ങുന്ന കുടുംബത്തിന് 50 പൗണ്ട് എന്നിങ്ങനെയാണ് നിരക്ക്. കേരളത്തിന്റെ നന്മയും ഐക്യവും സൗഹൃദവും വിളിച്ചോതുന്ന ഈ ഓണാഘോഷം ഈസ്റ്റ് ലണ്ടനിലെ മലയാളി സമൂഹത്തിന് വേറിട്ടൊരു ആഘോഷാനുഭവമാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.


ഈസ്റ്റ് ലണ്ടനിലും പരിസര പ്രദേശങ്ങളിലുമുള്ള മലയാളി കുടുംബങ്ങളെയും സുഹൃത്തുക്കളെയും പരിപാടിയില്‍ പങ്കുചേര്‍ന്ന് ഓണത്തിന്റെ സന്തോഷവും കേരളീയ പാരമ്പര്യവും ആഘോഷിക്കുവാന്‍ സംഘാടകര്‍ ക്ഷണിച്ചു.


കൂടുതല്‍ വിവരങ്ങള്‍ക്കും കൂപ്പണ്‍ ലഭിക്കുന്നതിനുമായി ബന്ധപ്പെടുക

റജി നന്തികാട്ട് - 07852 437505, ഹിഷാം - 07393 701757

സ്ഥലത്തിന്റെ വിലാസം

St. Paul's Church, 227 Burges Road, East London, E6 2EU
 
Other News in this category

 
 




 
Close Window