Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 05th Oct 2026
 
 
അസോസിയേഷന്‍
  Add your Comment comment
'അഭിഷേകാഗ്നി' സെക്കന്‍ഡ് സാറ്റര്‍ഡേ കണ്‍വെന്‍ഷന്‍ വെസ്റ്റ് ബ്രോംവിച്ചിലെ ബെഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍
Text By: UK Malayalam Pathram
അനോയിന്റിംഗ് ഫയര്‍ കാത്തലിക് മിനിസ്ട്രീസ് യുകെ സംഘടിപ്പിക്കുന്ന 'അഭിഷേകാഗ്നി' സെക്കന്‍ഡ് സാറ്റര്‍ഡേ കണ്‍വെന്‍ഷന്‍ ഈമാസം എട്ടിന് ശനിയാഴ്ച നടക്കും. വെസ്റ്റ് ബ്രോംവിച്ചിലെ ബെഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ രാവിലെ എട്ടു മുതല്‍ വൈകുന്നേരം നാലു മണി വരെയാണ് ശുശ്രൂഷകള്‍ ക്രമീകരിച്ചിരിക്കുന്നത്.Geographic Reference


എഎഫ്‌സിഎം യുകെയില്‍ നിന്നുള്ള ഫാ. ഷൈജു നടുവത്താനിയില്‍, രജനി മനോജ്, ജിസസ് യൂത്തില്‍ നിന്നുള്ള ഫാ. ഡിറ്റോ ദേവസി എന്നിവര്‍ കണ്‍വെന്‍ഷന് നേതൃത്വം നല്‍കും.


വിശുദ്ധ കുര്‍ബാന, ദിവ്യകാരുണ്യ ആരാധന, രോഗസൗഖ്യ ശുശ്രൂഷ, വചനപ്രഘോഷണം എന്നിവ കണ്‍വെന്‍ഷന്റെ ഭാഗമായി ഉണ്ടാകും.


കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

ഫോണ്‍: +44 7809 827074, +44 7737 172449, +44 7878 149670

വെബ്സൈറ്റ്: www.afcmuk.org

സ്ഥലത്തിന്റെ വിലാസം

Bethel Convention Centre, West Bromwich B70 7JW
 
Other News in this category

 
 




 
Close Window