Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
അസോസിയേഷന്‍
  Add your Comment comment
'ചലഞ്ചേഴ്സ് ടോര്‍ബേ' ഒരുക്കുന്ന 'ചലഞ്ചേഴ്സ് കപ്പ് 2026' ക്രിക്കറ്റ് ടൂര്‍ണമെന്റ് ടോര്‍ബേയിലെ ബാര്‍ട്ടണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍
Text By: UK Malayalam Pathram
പ്രവാസി മലയാളികളുടെ കായിക പ്രേമത്തെ ഒരേകുടക്കീഴില്‍ അണിനിരത്തിക്കൊണ്ട് 'ചലഞ്ചേഴ്സ് ടോര്‍ബേ' ഒരുക്കുന്ന രണ്ടാമത് ക്രിക്കറ്റ് ടൂര്‍ണമെന്റായ 'ചലഞ്ചേഴ്സ് കപ്പ് 2026' ഈ വരുന്ന ഞായറാഴ്ച ഒന്‍പതാം തീയതി ടോര്‍ബേയിലെ ബാര്‍ട്ടണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ വെച്ച് നടക്കും. രാവിലെ കൃത്യം എട്ടു മണിക്ക് മത്സരങ്ങള്‍ക്ക് ഔദ്യോഗിക തുടക്കമാകും. കഴിഞ്ഞ വര്‍ഷത്തെ വിജയകരമായ തുടര്‍ച്ചയായി സംഘടിപ്പിക്കപ്പെടുന്ന ഈ ടൂര്‍ണമെന്റില്‍ യുകെയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആറ് പ്രമുഖ ടീമുകള്‍ മാറ്റുരയ്ക്കും. ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായി തിരിഞ്ഞാണ് വാശിയേറിയ മത്സരങ്ങള്‍ നടക്കുന്നത്.

South Asians & Diaspora


മത്സരിക്കുന്ന ടീമുകള്‍:

History

Group A: Argyle Sailors Plymouth, RDCC Exeter, Cardiff Cameos

Group B: Challengers Torbay, TICC Taunton, Minehead CC


ഈ ടൂര്‍ണമെന്റിന്റെ ഏറ്റവും വലിയ പ്രത്യേകത, പങ്കെടുക്കുന്ന ഓരോ ടീമിലും 8 മലയാളി താരങ്ങള്‍ക്കൊപ്പം 3 അന്താരാഷ്ട്ര താരങ്ങളും (International Players) കൂടി അണിനിരക്കുന്നു എന്നതാണ്. ഇത് മത്സരങ്ങളുടെ ആവേശം വാനോളം ഉയര്‍ത്തുമെന്നുറപ്പാണ്. രാവിലെ എട്ടു മണിക്ക് Argyle Sailors Plymouth and RDCC Exeter തമ്മിലുള്ള ആദ്യ മത്സരത്തോടെ പോരാട്ടങ്ങള്‍ക്ക് തുടക്കമാകും. വൈകുന്നേരം 5:30-ന് ഫൈനല്‍ മത്സരം നടക്കും. കായിക ആവേശത്തിനൊപ്പം തന്നെ കാണികള്‍ക്കും കളിക്കാര്‍ക്കുമായി നമ്മുടെ സ്വന്തം 'ഈസ്റ്റ് ഇന്‍ ദി വെസ്റ്റ്' (East in the West) ഒരുക്കുന്ന നാടന്‍ രുചിക്കൂട്ടുകളും ഫുഡ് സ്റ്റാളുകളും ടൂര്‍ണമെന്റിന്റെ പ്രധാന ആകര്‍ഷണമായിരിക്കും. കളിയുടെ ആവേശത്തോടൊപ്പം മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണരുചികളും ആസ്വദിക്കാന്‍ സാധിക്കുന്നത് മേളയ്ക്ക് കൂടുതല്‍ കൊഴുപ്പേകും.


കുടുംബസമേതം എല്ലാ കായിക പ്രേമികളെയും ഈ വരുന്ന ഞായറാഴ്ച രാവിലെ ബാര്‍ട്ടണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലേക്ക് സ്വാഗതം ചെയ്യുന്നതായി ചലഞ്ചേഴ്സ് ടൂര്‍ണമെന്റ് കമ്മിറ്റി അറിയിച്ചു.

സ്ഥലത്തിന്റെ വിലാസം

Barton Cricket Ground, Barton Road, Torquay, Torbay, TQ2 7NS
 
Other News in this category

 
 




 
Close Window