Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 14th Oct 2026
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
മുഖ്യമന്ത്രിയോടൊപ്പം ഫോട്ടോ എടുക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി
Text By: UK Malayalam Pathram

ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരിയും 'CR7' ബ്രാന്‍ഡിന്റെ ഡയറക്ടറുമായ എല്‍മ എവേറോ കേരളത്തിലെത്തി. കോഴിക്കോട്ട് ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ എല്‍മ, മുഖ്യമന്ത്രി വി ഡി സതീശനുമായി താമസിച്ചിരുന്ന ഹോട്ടലില്‍ വച്ച് അപ്രതീക്ഷിതമായി കൂടിക്കാഴ്ച നടത്തി. ഇരുവരുടെയും കൂടിക്കാഴ്ചയുടെ ചിത്രങ്ങളും വീഡിയോകളും എല്‍മ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചിട്ടുണ്ട്. ഇതാദ്യമായാണ് കേരളത്തില്‍ എത്തുന്നതെന്നും മൂന്ന് ദിവസം ഇവിടെ ഉണ്ടാകുമെന്നും എല്‍മ വ്യക്തമാക്കി. സിആര്‍7ന് കേരളത്തില്‍ വലിയ ആരാധകവൃന്ദമുണ്ടെന്നും താനും അതിലൊരാളാണെന്നും വി ഡി സതീശന്‍ വീഡിയോയില്‍ പറയുന്നു. തുടര്‍ന്ന് ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് എല്‍മ, മുഖ്യമന്ത്രിയോട് ചോദിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇന്ത്യയും പോര്‍ച്ചുഗലും തമ്മിലുള്ള സാംസ്‌കാരിക കൈമാറ്റത്തിന്റെയും ഊഷ്മളമായ അടുപ്പത്തിന്റെയും കുറിപ്പോടെയാണ് വിഡിയോ എല്‍മ പങ്കിട്ടത്. 'ഇന്ത്യയിലെ കേരളത്തില്‍ വച്ച് പ്രമുഖ രാഷ്ട്രീയ നേതാവായ വി ഡി സതീശനുമായി പ്രത്യേക കൂടിക്കാഴ്ച നടത്തി. സാംസ്‌കാരിക കൈമാറ്റത്തിന്റെയും സൗഹൃദത്തിന്റെയും മനോഹര നിമിഷങ്ങള്‍ക്കാണ് ഈ ദിനം സാക്ഷ്യം വഹിച്ചത്. പോര്‍ച്ചുഗലില്‍ നിന്ന് ഇന്ത്യയിലേക്ക്, എന്നും ഓര്‍ത്തുവെക്കാവുന്ന ഒരു അനുഭവം.'

 
Other News in this category

 
 




 
Close Window