Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.668 INR  1 EURO=110.8402 INR
ukmalayalampathram.com
Tue 18th Aug 2026
 
 
Teens Corner
  Add your Comment comment
യുകെയില്‍ മലയാളികള്‍ നടത്തുന്ന യുക്മ കേരളപൂരം വള്ളംകളിയില്‍ അയര്‍ലന്‍ഡില്‍ നിന്നുള്ള എമറാള്‍ഡ് ഡ്രാഗണ്‍ ബോട്ട് ക്ലബ് ചാമ്പ്യന്മാരായി.
Text By: UK Malayalam Pathram
യുക്മ കേരളപൂരം വള്ളംകളിയില്‍ കേരളത്തിലെ വള്ളംകളിയുടെ ആവേശം ബ്രിട്ടനിലെ മണ്ണില്‍ അലതല്ലി. മാന്‍വേഴ്സ് തടാകത്തില്‍ വള്ളങ്ങളുടെ ആവേശ പോരാട്ടത്തിനാണ് യുകെ മലയാളി സമൂഹം സാക്ഷ്യം വഹിച്ചത്.

27 ജലരാജാക്കന്മാര്‍ പങ്കെടുത്ത വള്ളം കളി മത്സരത്തില്‍ അയര്‍ലന്‍ഡില്‍ നിന്നുള്ള എമറാള്‍ഡ് ഡ്രാഗണ്‍ ബോട്ട് ക്ലബ് ചാമ്പ്യന്മാരായി.

എടത്വാ വള്ളത്തില്‍ അനീഷ് ടി. ജെയിംസ് ക്യാപ്റ്റനായ ടീമാണ് ഒന്നാം സ്ഥാനം നേടിയത്.

മാഞ്ചസ്റ്ററില്‍ നിന്നുള്ള ചലഞ്ചേഴ്സ് ബോട്ട് ക്ലബ് പുളിങ്കുന്നു വള്ളവുമായി രണ്ടാം സ്ഥാനത്തെത്തി. മാത്യു ചാക്കോ ആയിരുന്നു ക്യാപ്റ്റന്‍. ലിവര്‍പൂളിലെ ജവഹര്‍ ബോട്ട് ക്ലബ് പുന്നമട വള്ളവുമായി മൂന്നാം സ്ഥാനം നേടി. ടീമിനെ ഹരി കുമാര്‍ ഗോപാലന്‍ നയിച്ചു.

പിസിബിസി ബോട്ട് ക്ലബിന്റെ പച്ച നാലാം സ്ഥാനത്തെത്തി. ബിനോജി ആന്റണി ക്യാപ്റ്റനായിരുന്നു. അമ്പലപ്പുഴയില്‍ നിന്നുള്ള വൈസ് ലിവര്‍പൂള്‍ സൂപ്പര്‍ കിങ്സ് ബോട്ട് ക്ലബ് അഞ്ചാം സ്ഥാനത്തെത്തി. അഖില്‍ രാജ് ക്യാപ്റ്റനായ ടീമാണിത്.. ബസെറ്റ്ലോ ബോട്ട് ക്ലബ് തയങ്കരി വള്ളവുമായി ആറാം സ്ഥാനത്തെത്തി; ജോബി കുഞ്ഞുവര്‍ക്കി ക്യാപ്റ്റനായിരുന്നു.

വനിതാ വിഭാഗത്തിലും ആവേശകരമായ മത്സരമാണ് നടന്നത്.

വനിതാ ബോട്ട് റേസില്‍ ലിവര്‍പൂള്‍ ലിമ ബോട്ട് ക്ലബ് ഒന്നാം സ്ഥാനം നേടി. ടീമിനെ ജൂലി ഫിലിപ്പ് നയിച്ചു. ഹള്‍ മിത്ര ബോട്ട് ക്ലബ് രണ്ടാം സ്ഥാനവും നേടി.പ്രിയ തോമസ് ക്യാപ്റ്റനായ ടീമാണിത്.

കവന്‍ട്രി 7 സ്റ്റാര്‍സ് ബോട്ട് ക്ലബ് മൂന്നാം സ്ഥാനം സ്വന്തമാക്കി. ദിവ്യ നിഖില്‍ ആയിരുന്നു ക്യാപ്റ്റന്‍. ലീഡ്സ് ലിമ ബോട്ട് ക്ലബ് നാലാം സ്ഥാനത്തെത്തി; ടീമിന്റെ ക്യാപ്റ്റന്‍ ഐശ്വര്യ ശ്യാം ആയിരുന്നു.

കരുത്തും താളവും കൂട്ടായ്മയും പരീക്ഷിക്കുന്ന വാശിയേറിയ മത്സരങ്ങള്‍ക്കൊടുവില്‍ വിജയികളായ ടീമുകള്‍ക്ക് ഡീന്‍ കുര്യാക്കോസ് എം.പി. ട്രോഫികള്‍ കൈമാറി.

ലോകത്തില്‍ ഞാന്‍ പങ്കെടുത്തതില്‍ വച്ച് ഏറ്റവും വലിയ പ്രവാസി സംഘടനയുടെ ഇവന്റാണിത്. യുക്മയുടെ സംഘാടക മികവ് എന്നെ അത്ഭുതപ്പെടുത്തുന്നുവെന്ന് ഡീന്‍ കുര്യാക്കോസ് എംപി വ്യക്തമാക്കി. കേരളത്തിലെ ആഘോഷങ്ങള്‍ പ്രവാസ ലോകത്തേക്ക് എത്തിക്കുകയാണ് നിങ്ങള്‍, പതിനായിരക്കണക്കിന് പേരെ ഉള്‍ക്കൊള്ളിച്ച ഈ പരിപാടി അഭിനന്ദനാര്‍ഹമാണ്. ഒരുമിച്ചുള്ള മികച്ച പ്രവര്‍ത്തനമാണ് ഈ മത്സരത്തിന്റെ വിജയമെന്ന് എംപി വ്യക്തമാക്കി.സംഘാടക മികവിന് അഡ്വ എബി സെബാസ്റ്റിയനെ ഡീന്‍ കുര്യാക്കോസ് എംപി അനുമോദിച്ചു.

ഒരോ ഹീറ്റ്സിലും വാശിയേറിയ പ്രകടനമാണ് ടീമുകള്‍ കാഴ്ചവച്ചത്.

കേരളത്തിന് പുറത്ത് സംഘടിപ്പിക്കുന്ന മലയാളികളുടെ ഏറ്റവും വലിയ വള്ളംകളി മത്സരമായിരുന്നു യുക്മയുടെ നേതൃത്വത്തില്‍ സംഘടിക്കപ്പെട്ടത്. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ 27 ടീമുകള്‍ ജലോത്സവത്തില്‍ മാന്‍വേഴ്സ് ലേക്കില്‍ മാറ്റുരച്ചു. ഒരേ താളത്തില്‍ തുഴകള്‍ ഉയരുന്നതും വാശിയോടെയുള്ള മുന്നേറ്റവും കരയില്‍ നിന്നുള്ള ആര്‍പ്പു വിളികളും ഒക്കെയായി കേരളത്തിലെ വള്ളം കളി മത്സരത്തെ ഓര്‍മ്മിപ്പിക്കുന്ന കാഴ്ചകളാണ് കാണാനായത്.

രാവിലെ ബ്രിട്ടീഷ് ചാന്‍സലര്‍ ബഹുമാന്യനായ ജോണ്‍ ഹീലി പതാക ഉയര്‍ത്തി വള്ളംകളി ഔദ്യോഗികമായി ഫ്‌ലാഗ് ഓഫ് ചെയ്തു.ബ്രിട്ടീഷ് ചാന്‍സലര്‍ക്കൊപ്പം മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ ഡീന്‍ കുര്യാക്കോസ് എംപി ഇന്ത്യന്‍ ദേശീയ പതാക ഉയര്‍ത്തി.

80 ഇന്ത്യന്‍ ദേശീയ പതാകകളും ഇന്ത്യന്‍ സംസ്‌കാരം കൂട്ടിയിണക്കുന്ന കലാരൂപങ്ങളും ഒക്കെയായി വര്‍ണാഭമായ ഘോഷയാത്രയാണ് നടന്നത്. കേരളത്തിന്റെ വൈവിധ്യമാര്‍ന്ന തനത് കലാരൂപങ്ങളുടെ അകമ്പടിയോടെ നടന്ന ഘോഷയാത്ര ഏറെ ശ്രദ്ധേയമായി.

പതിനായിരക്കണക്കിന് പേരാണ് മാന്‍വേഴ്‌സ് തടാകത്തില്‍ ഒത്തുകൂടിയിരിക്കുന്നത്.

മെഗാ തിരുവാതിര, യുക്മ ഓണച്ചന്തം മലയാളി സുന്ദരി എന്നിവയ്‌ക്കൊപ്പം കളേഴ്‌സ് ഓഫ് ഇന്ത്യയും ഒക്കെയായി യുക്മ കേരളപൂരം യുകെ മലയാളികള്‍ കൊണ്ടാടുകയായിരുന്നു.

ഇന്ത്യയുടെ 80ാം സ്വാതന്ത്യദിനം ആഘോഷിക്കുന്ന വേളയില്‍ 80 പ്രതിഭാധരരായ കലാകാരന്മാര്‍ അശ്വതി രാഘവന്റെ നേതൃത്വത്തില്‍ വേദിയില്‍ അണിനിരന്ന പരിപാടിയാണ് കളേഴ്‌സ് ഓഫ് ഇന്ത്യ.

ആഷ്‌ഫോര്‍ഡ് എംപി സോജന്‍ ജോസഫ് എംപി ആദ്യ ടിമിന്റെ ക്യാപ്റ്റനായ രാജു ചാക്കോയ്ക്ക് ആദ്യ തുഴ കൈമാറിയതോടെയാണ് വള്ളംകളി മത്സരത്തിന് ആവേശകരമായ തുടക്കം കുറിച്ചത്. പിന്നീട് വാശിയേറിയ മത്സരത്തിനാണ് മന്‍വേഴ്സ് തടാകം സാക്ഷിയായത്.
 
Other News in this category

 
 




 
Close Window