Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 10th Nov 2026
 
 
UK Special
  Add your Comment comment
ബ്രിട്ടനില്‍ കനത്ത മൂടല്‍മഞ്ഞ്; എം20 മോട്ടോര്‍വേയില്‍ 30-ലേറെ വാഹനങ്ങള്‍ കൂട്ടിയിടിച്ചു
reporter

ലണ്ടന്‍: ഇംഗ്ലണ്ടിലെയും വെയില്‍സിലെയും വിവിധ പ്രദേശങ്ങളില്‍ കനത്ത മൂടല്‍മഞ്ഞ് യാത്രാതടസ്സങ്ങള്‍ സൃഷ്ടിച്ചു. ചിലയിടങ്ങളില്‍ ദൃശ്യപരിധി 50 മീറ്ററില്‍ താഴെയായി കുറഞ്ഞതോടെ മെറ്റ് ഓഫിസ് യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. നവംബര്‍ എട്ട് വൈകിട്ട് ആറുമുതല്‍ ഒന്‍പത് രാവിലെ 11 വരെയായിരുന്നു മുന്നറിയിപ്പിന്റെ കാലാവധി. ലണ്ടന്‍, മിഡ്ലന്‍ഡ്സ്, തെക്കുപടിഞ്ഞാറന്‍ ഇംഗ്ലണ്ട്, തെക്കുകിഴക്കന്‍ ഇംഗ്ലണ്ട് എന്നിവിടങ്ങളിലാണ് മൂടല്‍മഞ്ഞ് പ്രധാനമായും ബാധിച്ചത്.

കെന്റിലെ എം20 മോട്ടോര്‍വേയില്‍ നവംബര്‍ ഏഴ് ശനിയാഴ്ച വൈകിട്ട് 30-ലേറെ വാഹനങ്ങള്‍ കൂട്ടിയിടിച്ചു. മെയ്ഡ്സ്റ്റോണിന് സമീപം ഹോളിങ്‌ബോണിലുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. 11 പേര്‍ക്ക് പാരാമെഡിക്കല്‍ സംഘം പരിചരണം നല്‍കി.

അപകടത്തെത്തുടര്‍ന്ന് മോട്ടോര്‍വേയുടെ ഇരുദിശകളിലെയും ഗതാഗതം നിര്‍ത്തിവച്ചു. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചോടെയാണ് റോഡ് വീണ്ടും തുറന്നത്. അപകടസമയത്ത് പ്രദേശത്ത് കനത്ത മൂടല്‍മഞ്ഞുണ്ടായിരുന്നതായി നാഷനല്‍ ഹൈവേസ് അറിയിച്ചു.

ദൃശ്യപരിധി കുറയുന്നത് റോഡ്, റെയില്‍, വിമാനയാത്രകളെ ബാധിക്കാമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. യാത്രയ്ക്കുമുമ്പ് ഗതാഗത വിവരങ്ങള്‍ പരിശോധിക്കണമെന്നും വാഹനമോടിക്കുമ്പോള്‍ വേഗം കുറച്ച് മുന്നിലുള്ള വാഹനവുമായി മതിയായ അകലം പാലിക്കണമെന്നും നിര്‍ദേശിച്ചു. വാഹനങ്ങളിലെ ഫോഗ് ലൈറ്റുകള്‍ പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പാക്കാനും ആവശ്യപ്പെട്ടു

 
Other News in this category

 
 




 
Close Window