Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 10th Nov 2026
 
 
UK Special
  Add your Comment comment
അധ്യാപകന്റെ വസ്ത്രധാരണത്തെച്ചൊല്ലി ഓക്‌സ്ഫഡില്‍ വിവാദം; പരാതിയുമായി പൂര്‍വവിദ്യാര്‍ഥികള്‍
reporter

ലണ്ടന്‍: ഓക്‌സ്ഫഡ് സര്‍വകലാശാലയിലെ സെന്റ് ഹില്‍ഡാസ് കോളജില്‍ അധ്യാപകന്റെ വസ്ത്രധാരണത്തെച്ചൊല്ലി വിവാദം. ബയോകെമിസ്ട്രി അധ്യാപകന്‍ മാറ്റ് റാറ്റ്ലിയുടെ (36) ക്ലാസ്മുറിയിലെ വേഷവിധാനത്തിനെതിരെ ചില വിദ്യാര്‍ഥികളും പൂര്‍വവിദ്യാര്‍ഥികളും വനിതാ അവകാശ പ്രവര്‍ത്തകരും പ്രതിഷേധം അറിയിച്ചതായാണ് റിപ്പോര്‍ട്ട്. സ്ത്രീകളുടെ വസ്ത്രങ്ങളും കൃത്രിമ മാറിടവും ധരിച്ച് അധ്യാപനത്തിലും പരിശീലന പരിപാടികളിലും പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വിഷയം ചര്‍ച്ചയായത്.

മേയ് ഒന്നിന് മൂന്ന് പൂര്‍വവിദ്യാര്‍ഥികള്‍ കോളജ് പ്രിന്‍സിപ്പല്‍ പ്രഫ. ഡെയിം സാറാ സ്പ്രിങ്മാന് പരാതി നല്‍കിയിരുന്നു. വേഷവിധാനം തൊഴില്‍ സാഹചര്യത്തിന് അനുയോജ്യമല്ലെന്നും അസ്വസ്ഥതയുണ്ടാക്കുന്നുവെന്നുമാണ് പരാതിക്കാരുടെ ആരോപണം. ചില വനിതാ ജീവനക്കാരും സമാനമായ ആശങ്കകള്‍ പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, മികച്ച അക്കാദമിക് പശ്ചാത്തലമുള്ള റാറ്റ്ലി കഴിഞ്ഞ 13 വര്‍ഷമായി ഓക്‌സ്ഫഡിലെ വിവിധ കോളജുകളില്‍ അധ്യാപനം നടത്തുന്നുണ്ട്. 2012ല്‍ സോമര്‍വില്‍ കോളജില്‍നിന്ന് ഒന്നാം ക്ലാസ് ബിരുദവും മേരി സോമര്‍വില്‍ പുരസ്‌കാരവും നേടിയിട്ടുണ്ട്. മികച്ച അധ്യാപകനുള്ള പുരസ്‌കാരത്തിന് നാമനിര്‍ദേശം ലഭിച്ചിട്ടുള്ള റാറ്റ്ലി, വിദ്യാര്‍ഥികള്‍ക്കായി നിര്‍മിതബുദ്ധി അധിഷ്ഠിത പഠനസഹായി വികസിപ്പിക്കുന്നതിലും പങ്കാളിയാണ്.

എല്ലാ അംഗങ്ങള്‍ക്കും ആദരവും അംഗീകാരവും ലഭിക്കുന്ന, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന അന്തരീക്ഷം ഉറപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് സര്‍വകലാശാലാ വക്താവ് പ്രതികരിച്ചു. പരാതികളില്‍ പ്രത്യേക നടപടി സ്വീകരിച്ചതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല. വിവാദത്തില്‍ റാറ്റ്ലിയുടെ നേരിട്ടുള്ള പ്രതികരണവും ലഭ്യമായിട്ടില്ല

 
Other News in this category

 
 




 
Close Window