Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.048 INR  1 EURO=104.7559 INR
ukmalayalampathram.com
Mon 08th Dec 2025
 
 
മതം
  Add your Comment comment
'സ്‌കൂള്‍ ഓഫ് ഇവാന്‍ജലൈസേഷന്‍ 'ഫെബ്രുവരി 20 മുതല്‍ 24 വരെ
ബാബു ജോസഫ്
പരിശുദ്ധാത്മാഭിഷേകം നിറഞ്ഞ നിരവധിയായ ശുശ്രൂഷകളിലൂടെ വിവിധ രാജ്യങ്ങളില്‍ ആയിരക്കണക്കിന് കുട്ടികളിലും കൌമാരക്കാരിലും യുവജനങ്ങളിലും യേശുക്രിസ്തുവിനെ പകര്‍ന്നുനല്‍കി ജീവിത നവീകരണവും മാനസാന്തരവും നന്മ തിന്മകളുടെ തിരിച്ചറിവും സാദ്ധ്യമാക്കുകവഴി അവരെ കുടുംബത്തിനും സമൂഹത്തിനും മാതൃകയായിക്കൊണ്ട് ക്രിസ്തീയമാര്‍ഗത്തിലൂടെ നയിച്ചുകൊണ്ടിരിക്കുന്ന ,ഫാ.സോജി ഓലിക്കല്‍ നേതൃത്വം നല്‍കുന്ന സെഹിയോന്‍ യു കെ നടത്തുന്ന സ്‌കൂള്‍ ഓഫ് ഇവാന്‍ജലൈസേഷനില്‍ ഓരൊരുത്തര്‍ക്കും പ്രായഭേദമനുസരിച്ച് അവര്‍ ആയിരിക്കുന്ന അവസ്ഥകള്‍ക്കനുസൃതമായി ജീവിതമൂല്യങ്ങള്‍ പകര്‍ന്നുനല്‍കപ്പെടുന്നു.

ഏറെ അനുഗ്രഹീതമായ ഈ ധ്യാനത്തില്‍ കുട്ടികളുടെ ആത്മീയ മാനസിക ബൌദ്ധിക വളര്‍ച്ചയ്കനുസൃതമായുള്ള നിരവധി പ്രോഗ്രാമുകളും ക്ലാസ്സുകളും ഉള്‍പ്പെടുന്നതാണ്.

9 വയസ്സുമുതല്‍ 12 വരെയും 13 മുതല്‍ പ്രായക്കാര്‍ക്കും , പ്രത്യേക വിഭാഗങ്ങളായിട്ടാണ് കിഡ്‌സ് ഫോര്‍ കിംങ്ഡം ,ടീന്‍സ് ഫോര്‍ കിംങ്ഡം ടീമുകള്‍ സ്‌കൂള്‍ ഓഫ് ഇവാന്‍ജലൈസേഷന്‍ ധ്യാനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. കുട്ടികളുടെ കുടുംബത്തിലും സമൂഹത്തിലുമുള്ള നല്ല പെരുമാറ്റങ്ങളെയും ജീവിതരീതികളെയും പരിചയപ്പെടുത്തുന്ന ഈ ശുശ്രൂഷയിലേക്ക് www.sehionuk.org എന്ന വെബ്‌സൈറ്റില്‍ നേരിട്ട് ബുക്കിംങ് നടത്താം.
അഡ്രസ്സ്.
Cefen Lea Park
Newtown
SY 16 4 AJ
കൂടുതല്‍ വിവരങ്ങള്‍ക്ക്
തോമസ് ജോസഫ് - 07877508926
ബിജു മാത്യു - 07515368239.
 
Other News in this category

 
 




 
Close Window