Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=119.6172 INR  1 EURO=104.5588 INR
ukmalayalampathram.com
Wed 10th Dec 2025
 
 
മതം
  Add your Comment comment
ബോള്‍ട്ടണില്‍ ഫാ.ബിനോജ് മുളവരിക്കല്‍ നയിക്കുന്ന നോമ്പുകാല ഒരുക്ക ധ്യാനം മാര്‍ച്ച് 10 മുതല്‍ 12 വരെ
സാബു ചുണ്ടക്കാട്ടില്‍
ബോള്‍ട്ടണില്‍ ഫാ.ബിനോജ് മുളവരിക്കല്‍ നയിക്കുന്ന നോമ്പുകാല ഒരുക്ക ധ്യാനം മാര്‍ച്ച് 10 മുതല്‍ 12 വരെ തീയതികള്‍ നടക്കും. ഫാന്‍വര്‍ത്തിലെ ഔര്‍ ലേഡി ഓഫ് ലൂര്‍ദ്ധ് ദേവാലയത്തില്‍ ആണ് ധ്യാനം നടക്കുക
പത്താം തിയതി വെള്ളിയാഴ്ച വൈകുന്നേരം 6 മുതല്‍ രാത്രി 9.30 വരെയും, ശനിയാഴ്ച രാവിലെ 9 മുതല്‍ വൈകുന്നേരം 4 വരെയും, ഞാറാഴ്ച്ച രാവിലെ 11 മുതല്‍ വൈകുന്നേരം 5 വരെയുമാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.
എറണാകുളം അങ്കമാലി അതിരൂപതയില്‍ പെട്ട ഫാ.ബിനോജ് തിരുവത്താഴം,തിരുനാദം ,തിരുക്കച്ച, ആത്മാവില്‍ അള്‍ത്താര ,ക്രൂശിതനെ ഉത്ഥിതനെ തുടങ്ങിയ ക്രിസ്തീയ ഭക്തിഗാന ആല്‍ബങ്ങള്‍ രചിച്ച അച്ചന്‍ ഇപ്പോള്‍ മോറല്‍ തീയോളജിയില്‍ ഡോക്ട്രേറ്റിന് പഠിക്കുന്നു.
നോമ്പുകാല ധ്യാനത്തില്‍ പങ്കെടുത്തു സ്വായം വിശുദ്ധീകരിച് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരെയും ഫാ.തോമസ് തൈക്കൂട്ടത്തില്‍ സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ജെയ്‌സണ്‍ ജോസഫ് : 077737881374
ആന്റണി ചാക്കോ: 07860480923

പള്ളിയുടെ വിലാസം

OUR LADY OF LOURDES CHURCH
275 PLODDER LANE
BOLTON
BL4 0BR
 
Other News in this category

 
 




 
Close Window