Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=119.6172 INR  1 EURO=104.5588 INR
ukmalayalampathram.com
Wed 10th Dec 2025
 
 
മതം
  Add your Comment comment
റോതര്‍ഹാം ബൈബിള്‍ കണ്‍വെന്‍ഷന്‍ 24 മുതല്‍
reporter
പ്രശസ്ത വചനപ്രഘോഷകനും ധ്യാനഗുരുവുമായ ഫാ.സിറില്‍ ജോണ്‍ ഇടമനയോടൊപ്പം നവ സുവിശേഷവത്കരണരംഗത്ത് അനേകരെ വിശ്വാസജീവിതത്തിലേക്ക് നയിക്കുവാന്‍ ശക്തമായ വിടുതല്‍ ശുശ്രൂഷകളില്‍, പ്രകടമായ അടയാളങ്ങളിലൂടെ ,ദൈവം ഉപകരണമാക്കിക്കൊണ്ടിരിക്കുന്ന ഫാ. ജൂഡ് പൂവക്കളവും ഒരുമിക്കുന്ന ,വലിയ നോമ്പിനോടനുബന്ധിച്ചുള്ള മൂന്നുദിവസത്തെ ബൈബിള്‍ കണ്‍വെന്‍ഷന്‍ മാര്‍ച്ച് 24 മുതല്‍ 26 വരെ റോതര്‍ഹാമില്‍ നടക്കും.
കത്തോലിക്കാ വൈദികവൃത്തിയില്‍ ആസ്സാമിലെ ഷില്ലോംങ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഫാ.പൂവക്കളം സഭാതലത്തില്‍ അറിയപ്പെടുന്ന വിടുതല്‍ ശുശ്രൂഷകന്‍ കൂടിയാണ് .
റോതര്‍ഹാം റോമാര്‍ഷ് സെന്റ് ജോസഫ് ദേവാലയത്തില്‍ 24 വെള്ളിയാഴ്ച വൈകിട്ട് 5 ന് ആരംഭിക്കുന്ന ധ്യാനം രാത്രി 9 വരെയും 25 ശനിയാഴ്ച രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെയും സമാപനദിവസമായ 26 ഞായറാഴ്ച രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെയുമായിരിക്കും നടക്കുക.
ദേവാലയത്തിന്റെ അഡ്രസ്സ് .
ST.JOSEPH CATHOLIC CHURCH
131 Green Ln, Rawmarsh, Rotherham S62 6JY.
വലിയനോമ്പിലെ വ്രതാനുഷ്ടാനങ്ങളും മാര്‍ യൌസേപ്പ് പിതാവിന്റെ വണക്കമാസആചരണവും ഒരുമിക്കുന്ന മാര്‍ച്ചുമാസത്തില്‍ ഏറെ അനുഗ്രഹീതമായ ആത്മാഭിഷേക ശുശ്രൂഷകളടങ്ങുന്ന ത്രിദിന റോതര്‍ഹാം ബൈബിള്‍ കണ്‍വെന്‍ഷനിലേക്ക് കാത്തലിക് കമ്യൂണിറ്റിയുടെ ആത്മീയനേതൃത്വം കൂടിയായ ഫാ.സിറില്‍ ഇടമനയും ഇടവകാ സമൂഹവും യേശുനാമത്തില്‍ ഏവരേയും ക്ഷണിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
സാജു - 07985 151588
 
Other News in this category

 
 




 
Close Window