Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=119.6172 INR  1 EURO=104.5588 INR
ukmalayalampathram.com
Wed 10th Dec 2025
 
 
മതം
  Add your Comment comment
വേള്‍ഡ് പീസ് മിഷന്റെ നോമ്പുകാലധ്യാനം ബോണ്‍മൗത്തില്‍
കെ.ജെ ജോണ്‍.
വേള്‍ഡ് പീസ് മിഷന്‍ ടീമിന്റെ നോമ്പുകാല ജീവിതനവീകരണ ധ്യാനം ബോണ്‍മൌത്ത് സെന്റ് എഡ്മണ്ട് ദേവാലയത്തില്‍ (St.Edmond Church,Castle Point, Bourenmouth, BH8 9TN ) മാര്‍ച്ച് 10, 11, 12 തീയതികളില്‍ നടത്തപ്പെടുന്നു. കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനത്തിന്റെ നാഷണല്‍ ചെയര്‍മാനായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച പ്രശസ്ത ധ്യാനഗുരുവായ ഫാ.ജോസ് അഞ്ചാനിക്കല്‍, പാലാ രൂപതയുടെ ഇവാഞ്ചാലൈസേഷന്‍ ടീമിന്റെ മുന്‍നിര പ്രവര്‍ത്തകനും ധ്യാനഗുരുവും സംഗീതജ്ഞനുമായ ഫാ.മാത്യു കദളിക്കാട്ടില്‍, വേള്‍ഡ് പീസ് മിഷന്‍ ചെയര്‍മാനും പ്രശസ്ത സംഗീതസംവിധായകനും, കുടുംബപ്രേഷിതനും, ഫാമിലി കൌണ്‍സിലറുമായ ബ്രദര്‍ സണ്ണി സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്നാണ് ധ്യാനങ്ങള്‍ നയിക്കുന്നത്.വിശുദ്ധ കുര്‍ബ്ബാന, ആരാധന, കുമ്പസാരം, രോഗശാന്തി പ്രാര്‍ത്ഥന, അഭിഷേക പ്രാര്‍ത്ഥന എന്നിവ ക്രമീകരിച്ചിട്ടുണ്ട്.

നോമ്പുകാലം ഭക്തിയുടെയും, സ്‌നേഹത്തിന്റെയും ആത്മീയമായ ഒരു സുവര്‍ണ്ണകാലമാക്കി മാറ്റി, ജീവിതത്തിലെ കഠിനമായ സ്വഭാവവൈകൃതങ്ങളെ ദൈവസ്‌നേഹത്തില്‍ മാറ്റിയെടുത്തുകൊണ്ട് പാപബന്ധനങ്ങളില്‍ നിന്ന് വിട്ടുമാറി ദൈവസ്‌നേഹത്തിലൂടെ ആത്മാവില്‍ ആഴപ്പെട്ടുകൊണ്ട് കുടുംബങ്ങളെ വിശ്വാസത്തിലും, സ്‌നേഹത്തിലും പ്രാര്‍ത്ഥനയിലും നിലനിര്‍ത്തുവാനുപകരിക്കുന്ന ജീവിതസ്പര്‍ശിയായ ഈ നോമ്പുകാലധ്യാനങ്ങളില്‍ പങ്കെടുത്ത് അനിഗ്രഹീതരാകുവാന്‍ ബോണ്‍മൌത്തിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലവിശ്വാസികളെയും സീറോമലബാര്‍ സൌത്താംപ്ടന്‍ റീജിയന്‍ ചാപ്ലയിന്‍ ഫാ.ടോമി ചിറയ്ക്കല്‍ മണവാളന്‍ ക്ഷണിക്കുന്നു.
 
Other News in this category

 
 




 
Close Window