Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=119.6172 INR  1 EURO=104.5588 INR
ukmalayalampathram.com
Wed 10th Dec 2025
 
 
മതം
  Add your Comment comment
മാഞ്ചെസ്റ്റര്‍ ക്നാനായ ചാപ്ലൈന്‍സിയില്‍ ഫാ. എബ്രഹാം വെട്ടുവേലിയുടെ നോമ്പുകാല ധ്യാനം
സഖറിയ പുത്തന്‍കുളം
ആഗോള കത്തോലിക്കര്‍ ക്രിസ്തുവിന്റെ പീഡാസഹനത്തിന്റെയും കുരിശുമരണത്തിന്റെയും ഉയിര്‍പ്പിന്റെയും ഓര്‍മ്മയാചരണത്തിനൊരുക്കമായി വലിയ നോമ്പ് ആചരിക്കുന്ന വേളയില്‍ ക്നാനായ ചാപ്ലയന്‍സിയില്‍ വലിയ നോമ്പ് ധ്യാനം നടത്തുന്നു. പ്രാര്‍ത്ഥനയുടെയും ഉപവാസത്തിന്റെയും പ്രായശ്ചിത്വത്തിന്റെയും പാതയില്‍ സഞ്ചരിക്കുന്ന വലിയ നോമ്പ് വേളയില്‍ , സുപ്രസിദ്ധ ദൈവശാസ്ത്ര പണ്ഡിതനും ധ്യാനഗുരുവുമായ എംഎസ്എഫ്എസ് സന്ന്യാസ സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറലുമായ ഫാ. എബ്രാഹാം വെട്ടുവേലി എംഎസ്എഫ്എസ്ആണ് ധ്യാനം നയിക്കുന്നത്.

അതിരമ്പുഴയിലെ കാരിസ് ഭവന്‍ ധ്യാനകേന്ദ്രത്തിന്റെ മുന്‍ ഡയറക്ടര്‍ കൂടിയായ ഫാ. വെട്ടുവേലി, നിലവില്‍ റോമിലെ എംഎസ്എഫ്എസ് സഭാ ആസ്ഥാനത്താണ് സേവനം അനുഷ്ഠിക്കുന്നത്. വചന പ്രഘോഷണ വേദിയിലെ മികച്ച പ്രഭാഷകനും, ഗഹനമായ വിഷയങ്ങളെ ലളിതമായ ഭാഷയില്‍ ബൈബിളിനെ ആസ്പദമാക്കി വ്യാഖ്യാനിക്കുന്നതില്‍ അനുഗ്രഹീതനുമായ ഫാ. എബ്രഹാം വെട്ടുവേലി മലയാളത്തിലും ഇംഗ്ളീഷിലും ഒരേപോലെ ധ്യാനം നയിക്കുന്ന ചുരുക്കം ചില ധ്യാനഗുരുക്കന്മാരില്‍ ഒരാളാണ്.

അമേരിക്കയില്‍ സേവനം ചെയ്തിരുന്ന കാലത്ത് സീറോ മലബാര്‍ റീത്തിലും, തദ്ദേശീയര്‍ക്കുവേണ്ടി ലത്തീന്‍ റീത്തില്‍ ഇംഗ്ളീഷിലും ധ്യാനം നയിച്ചുകൊണ്ട് സ്വീകാര്യനായിരുന്നു. ശാലോം ടിവി, ഡിവൈന്‍ ടിവി തുടങ്ങിയ ചാനലുകളില്‍ പ്രഭാഷണ പരമ്പരകളും അദ്ദേഹം നടത്തിയിട്ടുണ്ട്. അദ്ദേഹം നയിക്കുന്ന ധ്യാനത്തില്‍ പങ്കു ചേര്‍ന്ന് ദൈവാനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയിലെ ക്നാനായ വികാരി ജനറല്‍ ഫാ. സജി മലയില്‍ പുത്തെന്‍പുരയില്‍ അറിയിച്ചു. ഏപ്രില്‍ 2 ഞായറാഴ്ച രാവിലെ ഒന്‍പതര മുതല്‍ വൈകുന്നേരം ആറര വരെ, വിഥിന്‍ഷായിലെ സെന്റ് ജോണ്‍സ് ആര്‍ സി പ്രൈമറി സ്കൂളിലാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.
ഡിവൈന്‍ ടിവിയില്‍ പ്രക്ഷേപണം ചെയ്ത ഫാ. എബ്രഹാം വെട്ടുവേലിയുടെ പ്രഭാഷണം ചുവടെ കൊടുത്തിരിക്കുന്നു.
 
Other News in this category

 
 




 
Close Window