Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=119.6172 INR  1 EURO=104.5588 INR
ukmalayalampathram.com
Wed 10th Dec 2025
 
 
മതം
  Add your Comment comment
വാല്‍തംസ്‌റ്റോ സീറോ മലബാര്‍ മാസ്‌ സെന്ററില്‍ മാതൃദിനം ആഘോഷിച്ചു
reporter
വാല്‍തംസ്‌റ്റോ ഔവര്‍ ലേഡി ആന്റ്‌ സെന്റ്‌ ജോര്‍ജ്‌ സീറോ മലബാര്‍ മാസ്‌ സെന്ററില്‍ മാതൃദീപ്‌തിയുടെയും സീറോ മലബാര്‍ സമൂഹത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ മദേഴ്‌സ്‌ ഡേ ആഘോഷിച്ചു. വിശുദ്ധ കുര്‍ബാനക്ക്‌ ശേഷം നടന്ന ചടങ്ങില്‍ ഇടവക സമൂഹത്തിലെ എല്ലാ അമ്മമാരേയും പുക്കള്‍ നല്‍കി ആദരിച്ചു. മാതൃത്വത്തിന്റെ മഹത്വത്തെക്കുറിച്ചും കുടുംബങ്ങളുടെ വളര്‍ച്ചയില്‍ അമ്മമാരുടെ സംഭാവനയെക്കുറിച്ചും സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ.ജോസ്‌ അന്ത്യാകുളം വിശദമായി സംസാരിച്ചു. പരിശുദ്ധമാതാവിനോട്‌ കത്തോലിക്കാ സഭ കാണിക്കുന്ന ഭക്തിയും ആദരവും ചൂണ്ടിക്കാട്ടിയ അദ്ദേഹം അമ്മമാരെ ആദരിക്കുന്നത്‌ സഭയുടെ പാരമ്പര്യമാണെന്ന്‌ എടുത്തു പറഞ്ഞു. കുടുംബത്തിന്‌ വേണ്ടിയുള്ള സമര്‍പ്പിതമായ ജീവിതമാണ്‌ അമ്മമാരുടേത്‌. അത്‌ മനസിലാക്കി അമ്മമാരോട്‌ ആദരവും ബഹുമാനവും ഉണ്ടായിരിക്കണമെന്ന്‌ അദ്ദേഹം പറഞ്ഞു.
ഫാത്തിമായില്‍ മാതാവ്‌ പ്രത്യക്ഷപ്പെട്ടതിന്റെ നൂറാം വാര്‍ഷികം സഭ ആഘോഷിക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ്‌ ഈ വര്‍ഷത്തെ ഈ മാതൃദിനാഘോഷം. ഫാത്തിമായിലേക്ക്‌ തീര്‍ത്ഥാടനം നടത്തിയും മാതാവിനോടുള്ള ഭക്തി കൂടുതല്‍ പ്രചരിപ്പിച്ചുമാണ്‌ നൂറാം വാര്‍ഷികാഘോഷം നടക്കുന്നത്‌. പൊതുസമൂഹത്തിന്റെ ആഘോഷമാണ്‌ മദേഴ്‌സ്‌ ഡേയെങ്കിലും വിശ്വാസത്തിന്റെയും മാതാവിനോടുള്ള ഭക്തിയുടേയും നിറവിലാണ്‌ സഭ മാതൃദിനം ആഘോഷിക്കുന്നത്‌.
 
Other News in this category

 
 




 
Close Window