Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=119.6172 INR  1 EURO=104.5588 INR
ukmalayalampathram.com
Wed 10th Dec 2025
 
 
മതം
  Add your Comment comment
ലെസ്റ്റര്‍ (Midlands ) സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ വിശുദ്ധ വാരാചരണം
reporter
ലെസ്റ്റര്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ ഈ വര്‍ഷത്തെ വിശുദ്ധ വാരാചരണം വെരി.റെവ. ഫാദര്‍ ജേക്കബ് കോമടത്തുശേരിയില്‍ കോര്‍ എപ്പിസ്‌കോപ്പയുടെ അനുഗ്രഹീത നേതൃത്വത്തില്‍ ഏപ്രില്‍ 9 )o തിയതി മുതല്‍ 15 )o തീയതി വരെ നടത്തപ്പെടുന്നു.

ഏപ്രില്‍ 9 നു ഓശാന, ഉച്ചയ്ക്ക് ഒരു മണിക്ക് പ്രാര്‍ത്ഥന, തുടര്‍ന്നു ഓശാന ശിശ്രുഷയും വിശുദ്ധ കുര്‍ബാനയും.

ഏപ്രില്‍ 12 പെസഹാബുധനാഴ്ച, വൈകിട്ട് ആറു മണിയ്ക്ക് സന്ത്യാ നമസ്‌കാരം, തുടര്‍ന്നു പെസഹാ ശിശ്രുഷയും വിശുദ്ധ കുര്‍ബാനയും.

ഏപ്രില്‍ 14 ദുഃഖ വെള്ളിയാഴ്ച, രാവിലെ ഒന്‍പതു മണി മുതല്‍ അഞ്ചു മണി വരെ ദുഃഖവെള്ളിയാഴ്ചയുടെ ശിശ്രുഷകള്‍.

ഏപ്രില്‍ 15 ഈസ്റ്റര്‍ ശനി, ആറു മണിക്ക് സന്ത്യാ നമസ്‌കാരം, തുടര്‍ന്ന് ഉയിര്‍പ്പിന്റെ ശിശ്രുഷയും കുര്‍ബാനയും, അതിനുശേഷം സ്‌നേഹ വിരുന്ന് . വിശുദ്ധ വാരാചരണത്തിലേക്കു എല്ലാവരെയും കര്‍ത്തൃനാമത്തില്‍ ക്ഷണിക്കുന്നു.

പള്ളിയുടെ അഡ്രസ്: പള്ളി വികാരി : 178 Uppingham Road , റെവ.ഫാദര്‍ ഡോക്ടര്‍ ബിജി ചിറത്തിലാട്ട്.

Leicester , LE5 0QG . Mob : 07460235878, Trustee :Biju Paul , Secretory :Priyesh Mathew-07598233541. - 07903481779
 
Other News in this category

 
 




 
Close Window