Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.2212 INR  1 EURO=105.0751 INR
ukmalayalampathram.com
Thu 11th Dec 2025
 
 
മതം
  Add your Comment comment
അബര്‍ഡീന്‍ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ ഹാശാ ആഴ്ച ശുശ്രൂഷകള്‍
ജോബി മണപ്പുറത്ത്
അബര്‍ഡീന്‍ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ ഏപ്രില്‍ 9 മുതല്‍ ഹാശാ ആഴ്ച ശുശ്രൂഷകള്‍ കൊണ്ടാടുന്നു. ഏപ്രില്‍ 9 ഒരു മണി മുതല്‍ ഓശാനാ പെരുന്നാളും 12 ന് വൈകിട്ട് 5 മുതല്‍ പെസഹാ പെരുന്നാളും 12 ന് രാവിലെ 8 മുതല്‍ ദുഃഖ വെള്ളിയാഴ്ച ശുശ്രൂഷകളും 15 ന് വൈകിട്ട് 5 മുതല്‍ ഉയിര്‍പ്പു പെരുന്നാളും ഹാശാ ആഴ്ചയുടെ മറ്റു ദിവസങ്ങളില്‍ സന്ധ്യാ നമസ്കാരവുമാണ് ക്രമീകരിച്ചിരിക്കുന്നത്. ഫാ എല്‍ദോ വര്‍ഗീസാണ് ഈ വര്‍ഷത്തെ ഹാശാ ആഴ്ച ശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കുന്നത്.
മാര്‍ച്ച് 26 നു നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ വികാരി ഫാ എല്‍ദോ വര്‍ഗീസ് അധ്യക്ഷത വഹിക്കുകയും സെക്രട്ടറി സുദീപ് ജോണ്‍ റിപ്പോര്‍ട്ടും ട്രസ്റ്റി സജി തോമസ് കണക്കും അവതരിപ്പിച്ചു. പുതിയ വര്‍ഷത്തിലേക്കു സെക്രട്ടറിയായി സജി ജോണിനെയും ട്രസ്റ്റിയായി ജേക്കബ് എം കെയേയും തെരഞ്ഞെടുത്തു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഫാ എല്‍ദോ വര്‍ഗീസ് - 00353871425844
സജി ജോണ്‍ - 07737386878
 
Other News in this category

 
 




 
Close Window