Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.2212 INR  1 EURO=105.0751 INR
ukmalayalampathram.com
Thu 11th Dec 2025
 
 
മതം
  Add your Comment comment
വേള്‍ഡ് പീസ്‌ മിഷന്‍ ടീം നയിക്കുന്ന നോമ്പുകാലധ്യാനം റെഡ്ഡിംഗില്‍
കെ.ജെ.ജോണ്‍
വേള്‍ഡ് പീസ്‌ മിഷന്‍ ടീം മാര്‍ച്ചുമാസം ആരംഭം മുതല്‍ യുകെയില്‍ വിവിധ സ്ഥലങ്ങളിലായി നടത്തിവരുന്ന നോമ്പുകാല ധ്യാനം ഏപ്രില്‍ 1, 2 തീയതികളില്‍ റെഡ്ഡിംഗ് സെന്‍റ് ജോസഫ് ദേവാലയത്തില്‍ ( St. Joseph's Catholic Church, Berkshire Drive, Tilehurst, Reading RG31 5JJ ) നടത്തപ്പെടുന്നു.
ഏപ്രില്‍ ഒന്നാം തീയതി ശനിയാഴ്ച രാവിലെ 11 മുതല്‍ വൈകുന്നേരം 7 മണി വരെയും, രണ്ടാം തീയതി ഞായറാഴ്ച ഉച്ചക്ക് ഒരു മണി മുതല്‍ വൈകുന്നേരം 8 മണി വരെയുമാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.
പ്രമുഖ ധ്യാനഗുരുക്കന്മാരായ ഫാ.ജോസ് അഞ്ചാനിക്കല്‍, ഫാ.ജീവന്‍ കദളിക്കാട്ടില്‍ എന്നിവര്‍ക്കൊപ്പം പ്രമുഖ വചനപ്രഘോഷകനും, വേള്‍ഡ് പീസ്‌ മിഷന്‍ ചെയര്‍മാനും, ഫാമിലി കൌണ്‍സിലറുമായ ബ്രദര്‍ സണ്ണി സ്റ്റീഫനും ചേര്‍ന്നാണ് ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നത്. ആത്മാവിനെ ജ്വലിപ്പിക്കുന്ന വിശുദ്ധ ബലി, ആരാധന, കുമ്പസാരം, രോഗശാന്തി പ്രാര്‍ത്ഥന,
അഭിഷേക പ്രാര്‍ത്ഥന എല്ലാം ചേര്‍ന്നാണ് ധ്യാനം ഒരുക്കിയിരിക്കുന്നത്.
തികച്ചും വ്യത്യസ്തമായി പുതിയ അര്‍ത്ഥതലങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് നല്‍കുന്ന ജീവിതപാഠങ്ങള്‍ ഈ ശുശ്രൂഷയില്‍ പങ്കെടുത്ത് എല്ലാ വിശ്വാസികളും പ്രയോജനപ്പെടുത്തണമെന്ന് സീറോമലബാര്‍ സൌത്താംപ്ടന്‍ റീജിയന്‍ ചാപ്ലയിന്‍ ഫാ.ടോമി ചിറയ്ക്കല്‍ മണവാളന്‍ അഭ്യര്‍ത്ഥിക്കുന്നു. സണ്ണി സ്റ്റീഫനുമായി കൌണ്‍സിലിംഗിനു സൌകര്യമുണ്ടായിരിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഫാ.ടോമി ചിറയ്ക്കല്‍ മണവാളന്‍ ( 0748 073 0503 )
ഷിബു ( 0772 710 9678 )
വേള്‍ഡ് പീസ്‌ മിഷന്‍ ( 0744 849 0550 )
Email: worldpeacemissioncouncil@gmail.com
 
Other News in this category

 
 




 
Close Window