Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
ഡിജിറ്റല്‍ ബാങ്കിംഗ് ഉപയോഗിക്കുക. തിരക്കേറിയ വിപണികള്‍ ഒഴിവാക്കുക - റിസര്‍വ് ബാങ്ക് ഗവര്‍ണര്‍
Reporter
കോറോണയെ പ്രതിരോധിക്കുന്നതിനായി വ്യക്തിഗത സമ്പര്‍ക്കം വിപണികളില്‍ ഒഴിവാക്കാന്‍ പണമിടപാടുകളില്‍ ഡിജിറ്റല്‍ ബാങ്കിംഗ് ഉപയോഗിക്കാന്‍ പ്രോത്സാഹിപ്പിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ശക്തികാന്ത ദാസ് .

കൊറോണ വൈറസ് (കോവിഡ് 19) ആശങ്കകള്‍ കാരണം വിപണി പ്രതിസന്ധിയിലായിരിക്കുന്ന വേളയില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ നടത്തിയ പത്രസമ്മേളനത്തില്‍ പക്ഷെ നിരക്ക് കുറയ്ക്കുന്നതിനെ കുറിച്ചുള്ള ഒരു അറിയിപ്പും ഉള്‍പ്പെടുത്തിയിരുന്നില്ല. ലോകത്തെ പ്രമുഖ കേന്ദ്ര ബാങ്കുകളുടെ സമാനമായ നടപടികളെ തുടര്‍ന്ന് ശക്തികാന്ത ദാസ് നിരക്ക് കുറയ്ക്കുമെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു.

യു.എസ് ഫെഡറല്‍ റിസര്‍വ് പോളിസി നിരക്കുകള്‍ 10 ദിവസത്തിനുള്ളില്‍ പൂജ്യത്തോട് അടുത്ത നിലവാരത്തിലേക്ക് കുറച്ചു. അതുപോലെ തന്നെ ബാങ്ക് ഓഫ് ഇംഗ്ലണ്ടും നിരക്ക് 50 ബേസിസ് പോയിന്റ് കുറച്ചിട്ടുണ്ട്, അതുപോലെ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കും.

ജൂണ്‍ മാസത്തോടെ നിരക്ക് 65 ബിപിഎസായി കുറയ്ക്കാന്‍ ആര്‍ബിഐക്ക് കഴിയുമെന്ന് കഴിഞ്ഞ ആഴ്ച്ചയില്‍ നിരവധി വിശകലന വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. 2019 ഫെബ്രുവരി മുതല്‍ ഒക്ടോബര്‍ വരെ റിസര്‍വ് ബാങ്ക് പോളിസി നിരക്കുകള്‍ 135 ബിപിഎസ് കുറച്ചുകൊണ്ട് ഒമ്പത് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 5.15 ശതമാനമാക്കിയിരുന്നു.

കഴിഞ്ഞ വര്‍ഷം നവംബര്‍ പകുതിയോടെ ചൈനയില്‍ ആരംഭിച്ച കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനു ശേഷം 6,000 ത്തിലധികം ആളുകള്‍ മരിച്ചു, അവരില്‍ ഭൂരിഭാഗവും ചൈനയിലാണ്.

ചൈനയില്‍ വൈറസ് വ്യാപനം ദുര്‍ബലമായപ്പോള്‍, പ്രഭവകേന്ദ്രം ഇപ്പോള്‍ യൂറോപ്പിലേക്ക് മാറി, ഇറ്റലിയിലും സ്‌പെയിനിലും ഏറ്റവും കൂടുതല്‍ ആള്‍ക്കാരെ വൈറസ് ബാധിച്ചതിനാല്‍ ഇരുരാജ്യങ്ങളും പൂര്‍ണമായും പൂട്ടിയിടാന്‍ നിര്‍ബന്ധിതരായി.

കഴിഞ്ഞ ഒരാഴ്ചയായി വിപണി ഇടിവിലാണ്. ബിഎസ്ഇ സെന്‍സെക്‌സ് 3,473.14 പോയിന്റ് അഥവാ 9.24 ശതമാനം ഇടിഞ്ഞു. എന്‍എസ്ഇ നിഫ്റ്റിക്ക് 1,034.25 പോയിന്റ് അഥവാ 9.41 ശതമാനം നഷ്ടം നേരിട്ടു.
 
Other News in this category

 
 




 
Close Window