Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=111.7943 INR
ukmalayalampathram.com
Mon 24th Aug 2026
 
 
ആരോഗ്യം
  Add your Comment comment
സ്ത്രീകളിലെ വിശാലമായ പെല്‍വിസിന് കാരണം പ്രസവമല്ലെന്നു ഗവേഷകര്‍
Reporter
പ്രസവിക്കുന്നതിനാലാണ് സ്ത്രീകള്‍ക്ക് വീതി കൂടിയ ഇടുപ്പുള്ളതെന്നാണ് വര്‍ഷങ്ങളായി വിശ്വസിച്ച് പോന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഗവേഷകര്‍ പറയുന്നു സ്ത്രീകളിലെ വിശാലമായ പെല്‍വിസിന് കാരണം പ്രസവമല്ലെന്നാണ്.
തലയ്ക്ക് വലിപ്പം കൂടിയ കുഞ്ഞുങ്ങളെപ്പോലും സ്ത്രീകള്‍ക്ക് പ്രസവിക്കാന്‍ സാധിക്കുന്നത് ഇടുപ്പിന് വീതി കൂടുതലുള്ളതു കൊണ്ടാണെന്നാണ് വിശ്വസിച്ച് പോന്നിരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


എന്നാല്‍ നേച്ചര്‍ ഇക്കോളജിയിലെയും പരിണാമത്തിലെയും പുതിയ പഠനം തെളിയിക്കുന്നത് സ്ത്രീകളിലെ വിശാലമായ പെല്‍വിസിന് കാരണം പ്രസവമല്ലെന്നാണ്. മറ്റൊരു വിശദീകരണമാണ് ഇത് സംബന്ധിച്ച് ഗവേഷകര്‍ നല്‍കുന്നത്. ഉദാഹരണത്തിന് പെണ്‍ വിര്‍ജീനിയ ഒപ്പോസം വളരെ ചെറിയ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയിട്ടും അവയുടെ ഇടുപ്പുകള്‍ക്ക് വലിപ്പമുണ്ട്. വിര്‍ജീനിയ ഓപ്പോസത്തിന്റെ കുഞ്ഞുങ്ങള്‍ അമ്മയുടെ ആയിരത്തിലൊന്ന് മാത്രമേയുള്ളൂ. വലിയ ഇടുപ്പിന് പുരാതന പരിണാമ ചരിത്രം ഉണ്ടെന്നതിന് തെളിവുകളാണ് ഈ പഠനം നല്‍കുന്നത്.

ചിമ്പാന്‍സികള്‍ മനുഷ്യരുടെ ഏറ്റവും അടുത്തുള്ള പൂര്‍വ്വികരായാണ് കണക്കാക്കുന്നത്. പെണ്‍ ചിമ്പാന്‍സികള്‍ക്കും പുരുഷന്മാരേക്കാള്‍ വിശാലമായ ഇടുപ്പുകളുണ്ട്. ചിമ്പാന്‍സികള്‍ മനുഷ്യരെക്കാള്‍ വളരെ എളുപ്പത്തില്‍ പ്രസവിക്കുന്നുണ്ടെങ്കിലും ഇവയുടെ പെല്‍വിസുകളും വീതിയുള്ളതാണ്.

ഈ രണ്ട് സ്പീഷിസുകളിലെയും പെല്‍വിസിന്റെ 3 ഡി ഡാറ്റ വിശകലനം ചെയ്തതായി ഫിഷര്‍ ഡെയ്ലി മെയിലിനോട് പറഞ്ഞു. ഒരേ തരത്തിലുള്ള ലിംഗ വ്യത്യാസങ്ങളാണ് രണ്ട് സ്പീഷ്യസിലും കണ്ടെത്തിയത്. ഫിഷറിന്റെ അഭിപ്രായത്തില്‍, സ്ത്രീകളിലെ വീതി കൂടിയ പെല്‍വിസ് ഇതിനകം മനുഷ്യന്റെ പൂര്‍വ്വികരില്‍ ഉണ്ടായിരുന്നുവെന്നും പ്രസവത്തിന്റെ രീതി പൂര്‍വ്വികരില്‍ വ്യത്യസ്തമായിരുന്നിരിക്കാം എന്നും പറയുന്നു. ആദ്യകാല സസ്തനികളില്‍ വീതി കൂടിയ ഇടുപ്പ് ഇതിനകം നിലവിലുണ്ടായിരുന്നുവെന്നും വലിയ മുട്ടകള്‍ ഇടുന്നതിന് വേണ്ടിയായിരുന്നിരിക്കാം ഇടുപ്പുകളുടെ വീതി കൂടിയതെന്നുമാണ് ഗവേഷകരുടെ അഭിപ്രായം.

ആധുനിക മനുഷ്യര്‍ ഒന്നും തന്നെ വികസിപ്പിച്ചെടുത്തിട്ടില്ലെന്നും മറിച്ച് നമ്മുടെ പൂര്‍വ്വികരില്‍ നിന്ന് പാരമ്പര്യമായി ലഭിച്ചതാണ് ഇടുപ്പിന്റെ വലിപ്പ വ്യത്യാസമെന്നും ഗവേഷകര്‍ പറയുന്നു. ആദ്യകാല സസ്തനികളില്‍ നിന്നോ അമ്‌നിയോട്ടുകളില്‍ നിന്നോ (പക്ഷികള്‍, മറ്റ് മൃഗങ്ങള്‍, ഉരഗങ്ങള്‍) ആയിരിക്കാം ഇത് പരിണമിച്ചതെന്നും ഫിഷര്‍ പറയുന്നു. ഇവയാണ് വലിയ മുട്ടകള്‍ ഇട്ടിരുന്നതെന്നും ഗവേഷകര്‍ പറയുന്നു.
 
Other News in this category

 
 




 
Close Window