Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
തിരുവോണത്തിന് അകമ്പടിയായി മഴയുടെ മേളം: കേരളത്തില്‍ പരക്കെ രാവിലെ മുതല്‍ മഴ
Text By: UK Malayalam Pathram
ലോകമെമ്പാടുമുള്ള മലയാളിയുടെ പ്രതീക്ഷയുടെ ഉത്സവമായ ഈ ദിനത്തിലും സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. വിവിധയിടങ്ങളില്‍ ശക്തമായ മഴ തുടരുമ്പോഴും പൂക്കളമൊരുക്കിയും ഓണക്കോടിയണിഞ്ഞും വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കിയും അതിനെ മറകടക്കുകയാണ് മലയാളികള്‍.
സംസ്ഥാനത്തെ 6 ജില്ലകളില്‍ ഓഗസ്റ്റ് 26 കേന്ദ്ര കാലാവസ്ഥ വകുപ്പ് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കാവുന്ന ശക്തമായ മഴയ്ക്കാണ് സാധ്യത. ഏറ്റവും പുതിയ റഡാര്‍ ചിത്രങ്ങള്‍ പ്രകാരം ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
 
Other News in this category

 
 




 
Close Window