Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.5347 INR  1 EURO=110.1807 INR
ukmalayalampathram.com
Mon 14th Sep 2026
 
 
മതം
  Add your Comment comment
വ്രതശുദ്ധിയുടെ സംതൃപ്തിയുമായി ഈദുല്‍ ഫിത്വര്‍: ലോകം മുഴുവനുമുള്ള മലയാളികള്‍ക്ക് പെരുന്നാള്‍ ആശംസകള്‍
Text by: Team Ukmalayalampathram
മറ്റൊരു പെരുന്നാള്‍ കൂടി വരുന്നു. കൊവിഡ് ഭീതി പടിയ്ക്കലെത്തിയെങ്കിലും കൂടിച്ചേരലുകള്‍ വിലക്കാത്തതുകൊണ്ട് തന്നെ ഇത്തവണ വിവിധിയിടങ്ങളില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുക്കുന്ന ഈദ് ഗാഹുകളും പ്രാര്‍ത്ഥനകളും നടക്കും.


ശവ്വാല്‍ ചന്ദ്രി ദൃശ്യമാകുന്നതോടെയാണ് പെരുന്നാളിന് തുടക്കമാകുന്നത്. 30 ദിവസത്തെ കഠിന വ്രതത്തിന് സമാപനം കുറിച്ചുകൊണ്ട് ഇസ്ലാം മതവിശ്വാസികള്‍ പെരുന്നാള്‍ തിരക്കിലേക്ക് വഴിമാറും. രാത്രിയില്‍ മൈലാഞ്ചി അണിഞ്ഞും ബന്ധുവീടുകള്‍ സന്ദര്‍ശിച്ചും പെരുന്നാളിന്റെ വരവറിയിക്കും. ഒപ്പം വിശന്നിരിക്കുന്ന നിര്‍ധനരായ സഹോദരങ്ങള്‍ക്ക് അരിയും ഭക്ഷ്യസാധനങ്ങളുമായി ഓരോ വിശ്വാസിയും എത്തും. ഫിത്വര്‍ സക്കാത്ത് എന്നാണ് ഇതിന് പറയുക. വീട്ടിലെ ഓരോ അംഗങ്ങളുടേയും പേരില്‍ 2.400 കിലോഗ്രാം വീതം ധാന്യം നല്‍കേണ്ടതുണ്ട്. കേരളത്തില്‍ പ്രധാനമായി നല്‍കുന്നത് അരിയാണ്.
രാവിലെ തക്ബീറുകളാല്‍ മുഖരിതമാകും അന്തരീക്ഷം. രാവിലെ തന്നെ പുത്തന്‍ വസ്ത്രം ധരിച്ച് കുടുംബത്തിലെ മുതിര്‍ന്നവര്‍ മറ്റ് കുടുംബാംഗങ്ങള്‍ക്ക് പെരുന്നാള്‍ പണം നല്‍കും. പിന്നാലെ കുടുംബമൊന്നിച്ച് ഈദ് ഗാഹില്‍ പങ്കെടുക്കും.

ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഉച്ചഭക്ഷണം കുടുംബമൊത്ത് കഴിച്ച് തീരുന്നതോടെ പെരുന്നാള്‍ ആഘോഷങ്ങള്‍ അവസാനിക്കും.
 
Other News in this category

 
 




 
Close Window