Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.2212 INR  1 EURO=105.0751 INR
ukmalayalampathram.com
Thu 11th Dec 2025
 
 
മതം
  Add your Comment comment
ബെഡ്ഫോഡില്‍ പരിശുദ്ധമാതാവിന്റെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുന്നാളും ഇടവക ദിനാഘോഷവും 21 മുതല്‍
Text By: Appachan Kannanchira

വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നാമധേയത്തിലുള്ള ബെഡ്ഫോര്‍ഡ് സെന്റ് അല്‍ഫോന്‍സാ പ്രോപോസ്ഡ് മിഷനില്‍ പരിശുദ്ധ ദൈവമാതാവിന്റെയും, ഇടവക മദ്ധ്യസ്ഥയായ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുന്നാളും, ഇടവക ദിനാഘോഷവും ഈ മാസം 21, 22, 23 തീയതികളിലായി കൊണ്ടാടുന്നു. ഈമാസം 13 മുതല്‍ ആരംഭിക്കുന്ന ദശദിന ജപമാല സമര്‍പ്പണവും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേനയും 22 നു നടക്കുന്ന മുഖ്യ തിരുന്നാളോടെ സമാപിക്കും. 21ന് ശനിയാഴ്ച രാവിലെ 10 മണിക്ക് ഇടവക വികാരി ഫാ.എബിന്‍ നീരുവേലില്‍ തിരുനാളിന് ആമുഖമായി കൊടിയേറ്റി വി. കുര്‍ബ്ബാന അര്‍പ്പിക്കും. പ്രധാന തിരുന്നാള്‍ ദിനമായ 22ന് ഞായറാഴ്ച ഉച്ചകഴിഞ്ഞു മൂന്നു മണിക്ക് അര്‍പ്പിക്കുന്ന ആഘോഷപൂര്‍വ്വമായ സമൂഹബലിക്ക് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു സന്ദേശം നല്‍കും. തുടര്‍ന്ന് ദേവാലയം ചുറ്റി നടത്തുന്ന പ്രദക്ഷിണം പ്രധാന വേദിയായ ജോണ്‍ ബനിയന്‍ സെന്ററില്‍ സമാപിക്കും. ഇടവക ദിനാഘോഷത്തില്‍ നടക്കുന്ന പാരീഷ് ഭക്ത സംഘടനകളുടെയും, സണ്‍ഡേ സ്‌കൂളിന്റെയും വാര്‍ഷികത്തില്‍ ബിബിളിക്കല്‍ സ്‌കിറ്റും, കലാ പരിപാടികളും അരങ്ങേറും. തിരുന്നാള്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്നേഹവിരുന്നും ക്രമീകരിച്ചിട്ടുണ്ട്. തിരുന്നാള്‍ സമാപന ദിനമായ 23ന് തിങ്കളാഴ്ച മരിച്ച വിശ്വാസികളുടെ തിരുന്നാള്‍ കൊണ്ടാടും. വൈകുന്നേരം അഞ്ചു മണിക്ക് തിരുനാള്‍ കൊടിയിറക്കിയ ശേഷം സകല മരിച്ചവര്‍ക്കുവേണ്ടിയുള്ള കുര്‍ബാനയും, ഒപ്പീസും നടത്തപ്പെടും. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ ബെഡ്ഫോര്‍ഡ് കേന്ദ്രീകരിച്ചു സീറോമലബാര്‍ സമൂഹം ആഘോഷിക്കുന്ന രണ്ടാമത് തിരുന്നാളിന്റെ ഭാഗമായി നടത്തുന്ന പാരീഷ് ഡേയ്ക്ക് വിശാലമായ കാര്‍ പാര്‍ക്കിംഗ് സൗകര്യവും, കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളുവാന്‍ സൗകര്യപ്രദവും, പള്ളിയുടെ സമീപത്തുള്ളതുമായ ജോണ്‍ ബനിയന്‍ സെന്ററാണ് വേദിയാവുക. ഒക്ടോബര്‍ മാസത്തില്‍ മാതൃവണക്കമായി നടത്തുന്ന ദശദിന ജപമാലയിലും വി. അല്‍ഫോന്‍സയുടെ നൊവേനയിലും പാരീഷ് തിരുന്നാളിലും ഭാഗഭാക്കാകുവാനും, മാദ്ധ്യസ്ഥവും അനുഗ്രഹങ്ങളും പ്രാപിക്കുവാനും ഇടവകാംഗങ്ങളേവരെയും സസ്നേഹം ക്ഷണിക്കുന്നതായി വികാരി ഫാ എബിന്‍ നീരുവേലില്‍ വി സി അറിയിച്ചു. തിരുന്നാളിന് പ്രസുദേന്തിമാരും, സ്‌പോണ്‍സര്‍മാരും ആകുവാന്‍ താല്പര്യമുള്ളവര്‍ തിരുന്നാള്‍ കമ്മിറ്റിയുമായി ബന്ധപ്പെടേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് മാത്യു കുരീക്കല്‍ (കണ്‍വീനര്‍), രാജന്‍ കോശി, ജയ്മോന്‍ ജേക്കബ്, ജോമോന്‍ മാമ്മൂട്ടില്‍, ജൊമെക്സ് കളത്തില്‍, ആന്റോ ബാബു, ജെയ്‌സണ്‍ ജോസ് തുടങ്ങിയവരുമായി ബന്ധപ്പെടാവുന്നതാണ്.

 
Other News in this category

 
 




 
Close Window