Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 14th May 2024
 
 
മതം
  Add your Comment comment
കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരിയ്ക്ക് മാഞ്ചസ്റ്റര്‍ ക്നാനായ മിഷനില്‍ ഊഷ്മള സ്വീകരണം
Text By: sakharia Puthenkalam
നാല് ആഴ്ചത്തെ യുകെ സന്ദര്‍ശത്തിന് എത്തിയ കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരി മിഷന്‍ ഇടവക സന്ദര്‍ശന പരിപാടികള്‍ ആരംഭിച്ചു. നട വിളികളാല്‍ മുഖരിതമായ വേദിയില്‍ പുരാതന പാട്ടിന്റെ അകമ്പടിയോടെ മര്‍ ജോസഫ് പണ്ടാരശ്ശേരിയ്ക്ക് ഊഷ്മള സ്വീകരണം ആണ് സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന്‍ അംഗങ്ങള്‍ ഒരുക്കിയത്.

സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന്‍ ഡയറക്ടറും ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ ക്നാനായകാരുടെ അധിക ചുമതലയുള്ള വികാരി ജനറാളുമായ ഫാ. സജി മലയില്‍ പുത്തന്‍പുരയില്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. അജൂബ് തോട്ടനാനിയില്‍ എന്നിവരുടെ നേതൃത്വത്തില്‍ ആയിരുന്നു സ്വീകരണ പരിപാടികള്‍.

തുടര്‍ന്ന് നടന്ന ദിവ്യബലിയില്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരി മുഖ്യ കാര്‍മികനായിരുന്നു. വെല്ലുവിളികള്‍ നിറഞ്ഞ ഈ കാലഘട്ടത്തില്‍ സഭയോട് ചേര്‍ന്ന് ക്രിസ്തുവില്‍ ഉള്ള വിശ്വാസത്തില്‍ മുറുകെപ്പിടിച്ച് വിശ്വാസപരമായ ജീവിതം നയിക്കുമ്പോള്‍ പ്രതിസന്ധികളെ നേരിടാന്‍ സാധിക്കുമെന്നും ക്നാനായ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ വഴി സമുദായത്തിന്റെ നിലനില്‍പ്പിന് അടിത്തറ പാകുകയാണെന്നും മാര്‍ ജോസഫ് പണ്ടാരശ്ശേരി പ്രസംഗ മധ്യേ പറഞ്ഞു


ദിവ്യബലിക്ക് ശേഷം സണ്‍ഡേ സ്‌കൂളിന്റെ വാര്‍ഷികവും ഇടവക ദിനാഘോഷവും മാര്‍ ജോസഫ് പണ്ടാശേരി ഉദ്ഘാടനം ചെയ്തു. സമ്മാനദാനങ്ങള്‍ കോട്ടയം ലോകസഭ എംപി തോമസ് ചാഴികാടന്‍ വിതരണം ചെയ്തു. തുടര്‍ന്ന് ഇടവകാംഗങ്ങളുടെ മനോഹരമായ കലാസന്ധ്യയും ക്നാനായ സിംഫണി ഒരുക്കിയ ഗാനമേളയും നടത്തപ്പെട്ടു. നിറഞ്ഞ സദസ്സില്‍ ഓരോ കുടുംബാംഗങ്ങളെയും പരിചയപ്പെടുന്നതിനും മാര്‍ ജോസഫ് പണ്ടാരശ്ശേരി സമയം കണ്ടെത്തി.
 
Other News in this category

 
 




 
Close Window