Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=119.6172 INR  1 EURO=104.5588 INR
ukmalayalampathram.com
Wed 10th Dec 2025
 
 
മതം
  Add your Comment comment
ബര്‍മിങ്ഹാം ബാലാജി ക്ഷേത്രത്തില്‍ മണ്ഡലകാല തീര്‍ത്ഥാടനം ആഘോഷിച്ചു; ഭജന, നെയ്യഭിഷേകം, നവാഭിഷേകം, ദീപാരാധന, അന്നദാനം
Text By: Team ukmalayalampathram
ഈ വര്‍ഷത്തെ മണ്ഡലകാല തീര്‍ത്ഥാടനം ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ ആഘോഷിച്ചു. ശനിയാഴ്ച രാവിലെ ഇരുമുടി കെട്ടുനിറച്ച് രാധാകൃഷ്ണ മന്ദിര്‍ മാഞ്ചസ്റ്റര്‍ നിന്ന് തീര്‍ത്ഥയാത്രയായി ബര്‍മിങ്ഹാം ബാലാജി ക്ഷേത്രത്തില്‍ എത്തി തുടര്‍ന്ന് ഭക്തി സാന്ദ്രമായ ഭജനയും നെയ്യഭിഷേകം, നവാഭിഷേകം, ദീപാരാധനയും തുടര്‍ന്ന് ഹരിവരാസനം പാടി നട അടച്ചു. ഭക്തര്‍ക്ക് അന്നദാനവും ഒരുക്കിയിരുന്നു. രാത്രി ഒന്‍പതു മണിയോട് കൂടി ഈ വര്‍ഷത്തെ മണ്ഡലതീര്‍ത്ഥാടനം പരിസമാപ്തമായി.


ഈ ഭക്തി സാന്ദ്രമായ ചടങ്ങുകള്‍ ഓര്‍ത്തിരിക്കാവുന്ന ഒരു അനുഭവമായിരുന്നു എന്ന് ഭക്തര്‍ അഭിപ്രായപ്പെടുക ഉണ്ടായി. ഈ വര്‍ഷത്തെ ഭജനയുടെ വിജയത്തിനായി സഹകരിച്ച എല്ലാവര്‍ക്കും കീ ബോര്‍ഡിലെ മുകേഷ് കണ്ണന്‍, തബലയില്‍ സന്ദീപ് പ്രോട്കര്‍, സൗണ്ട് സിസ്റ്റം നയിച്ച ജോജോയ്കും നന്ദി ഭാരവാഹികള്‍ രേഖപ്പെടുത്തി.

ഡിസംബര്‍ 30ന് നടക്കാനിരിക്കുന്ന തിരുവാതിരയ്ക്കും അതുപോലെ ജനുവരി 14ന് നടക്കാനിരിക്കുന്ന മകരവിളക്ക് മഹോത്സവത്തിനും എല്ലാവരെയും ക്ഷണിക്കുന്നു. ഈ വര്‍ഷത്തെ മകരവിളക്ക് മഹോത്സവം ഹരിവരാസനത്തിന്റെ 100ാം വാര്‍ഷിക ആഘോഷ സമാപനം നടക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

സുധീര്‍-07554933007

ഗോപകുമാര്‍-07932672467

ഹരികുമാര്‍-07403344590
 
Other News in this category

 
 




 
Close Window