Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=119.6172 INR  1 EURO=104.5588 INR
ukmalayalampathram.com
Wed 10th Dec 2025
 
 
മതം
  Add your Comment comment
യുകെയില്‍ അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി നയിക്കുന്ന കുടുംബ നവീകരണ ധ്യാനം ഈമാസം 19 മുതല്‍
Text By: Team ukmalayalampathram
അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യുകെയുടെ നേതൃത്വത്തില്‍ കിഡര്‍മിന്‍സ്റ്ററിലെ ദ പയനീര്‍ സെന്ററില്‍ കുടുംബ നവീകരണ ധ്യാനം നടക്കുന്നു. പ്രശസ്ത ധ്യാനഗുരുവും വചന പ്രാഘോഷകനുമായ ഫാ. ഷൈജു നടുവത്താനിയില്‍ നയിക്കുന്ന ധ്യാനം ഈമാസം 19 വെള്ളി മുതല്‍ 21 ഞായര്‍ വരെയാണ് നടക്കുക. പ്രമുഖ വചന പ്രാഘോഷകരായ ബ്രദര്‍ ജോസ് കുര്യാക്കോസ്, ബ്രദര്‍ സാജു വര്‍ഗീസ് എന്നിവരും അഭിഷേകാഗ്നി ടീമും ശുഷ്രൂഷകളില്‍ പങ്കുചേരും. അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യുകെ ടീമിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഈ ശുശ്രൂഷയിലേക്ക് രജിസ്ട്രേഷന്‍ നടന്നുകൊണ്ടിരിക്കുന്നു. കുട്ടികള്‍ക്കും പ്രത്യേക ശുശ്രൂഷ ഉണ്ടായിരിക്കും. ൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:- 07414 747573, 07809 827074
 
Other News in this category

 
 




 
Close Window