Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 16th Jun 2024
 
 
Teens Corner
  Add your Comment comment
യുകെയിലെ ചോര്‍ളി മലയാളി അസോസിയേഷന്‍. വിഷു - ഈദ് ആഘോഷം നടത്തി. പ്രമുഖ സീരിയല്‍ നടിയും നര്‍ത്തകിയുമായ ഷാരന്‍ മാങ്കാവില്‍ (തട്ടീം മുട്ടീം മീനാക്ഷി ഫെയിം) പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.
Text By: Team ukmalayalampathram
വിഷു - ഈദ് ആഘോഷങ്ങളുടെ പൊടിപൂരം തീര്‍ത്ത് ചോര്‍ളി മലയാളി അസോസിയേഷന്‍. ചോര്‍ലി മലയാളികളുടെ ഹൃദയ താളവും സംഘേതനയുമായ സിഎംഎ സമന്വയം 2024 എന്ന പേരിലാണ് ചോര്‍ളി ബക്ഷോ വില്ലേജ് കമ്മ്യൂണിറ്റി ഹാളില്‍ ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്. പ്രമുഖ സീരിയല്‍ നടിയും നര്‍ത്തകിയുമായ ഷാരന്‍ മാങ്കാവില്‍ (തട്ടീം മുട്ടീം മീനാക്ഷി ഫെയിം) പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.

ആക്ടിംഗ് പ്രസിഡണ്ട് ബിജു കുര്യന്‍ യോഗത്തില്‍ അധ്യക്ഷനായിരുന്നു. ഷെര്‍ലി ആന്റണി പുറവടി കരിയര്‍ ഗൈഡന്‍സ് & നഴ്സസ് ഡേ സന്ദേശവും നല്‍കി. സിഎംഎ ട്രഷര്‍ വിമല്‍ മൈക്കിള്‍ സംഘടനയുടെ ഭാവി പരിപാടികള്‍ പങ്കുവെച്ചു, മാതാപിതാക്കളുടെ പ്രതിനിധിയായ ശോഭ വിജയന്റെ സാന്നിധ്യം പ്രത്യേകം ശ്രദ്ധേയമായിരുന്നു.

തുടര്‍ന്ന് സിഎംഎ കലാ കുടുംബത്തിന്റെ ഇടമുറിയാത്ത കലാപ്രവാഹം ആരംഭിച്ചു. മികച്ച ഗായിക ഗായകന്മാര്‍ പരിപാടികളെ സംഗീത സാന്ദ്രമാക്കി കുട്ടികളുടെയും മുതിര്‍ന്നവരുടെയും വേദിയെ ഇളക്കി മറിക്കുന്ന സിനിമാറ്റിക് ഡാന്‍സുകളും നാടോടി നൃത്തവും മാര്‍ഗംകളിയും ഒപ്പനയും മാഷപ്പ് സോങ് കോമഡി സ്‌കിറ്റും ഒക്കെയായി സിഎംഎ കലയുടെ നിറമാല ചാര്‍ത്തി. ഷൈനി ബിജുവിന്റെയും റോസ് ബിജുവിന്റെയും ചടുലമായ ആങ്കറിംഗ് പരിപാടികള്‍ക്ക് കൂടുതല്‍ മികവേകി.

അന്‍ഷില ജോമിയുടെയും പ്രസിന്‍ പ്രകാശിന്റെയും നേതൃത്വത്തില്‍ കലാപരിപാടികള്‍ക്ക് ഏകോപനം നല്‍കി. ഭാരവാഹികളുടെയും എക്സിക്യൂട്ടീവ് കമ്മിറ്റിയുടെയും നേതൃത്വത്തില്‍ പ്രോഗ്രാം റിസപ്ഷന്‍ ഐടി രജിസ്ട്രേഷന്‍, ഫുഡ് കമ്മിറ്റി എന്നിവരുടെ സംയോജിത പ്രവര്‍ത്തനം സമന്വയം 2024നെ അവസ്മരണീയമാക്കി. ഡേ ഔട്ടും സ്പോര്‍ട്സ് ഡേയും ചാരിറ്റി പ്രോഗ്രാമുകളും ഓണം പൊന്നോണവും ഒക്കെയായി. ഈ സമ്മറില്‍ സിഎംഎ നിറസാന്നിധ്യമായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഹൃദ്യമായ ഭക്ഷണം പരിപാടികള്‍ക്ക് കൂടുതല്‍ ഉണര്‍വേകി.

പരിപാടികളില്‍ പങ്കെടുത്ത സമന്വയം 2024നെ അവസ്മരണീയമാക്കിയ എല്ലാ ചോര്‍ളി മലയാളികള്‍ക്കും വേദിയിലെത്തിയ പ്രതിഭകള്‍ക്കും സെക്രട്ടറി ഇന്‍ ചാര്‍ജ് എല്‍ദോ പൗലോസ് നന്ദി പ്രകാശിപ്പിച്ചു.
 
Other News in this category

 
 




 
Close Window