Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=115.3137 INR  1 EURO=96.8054 INR
ukmalayalampathram.com
Sat 24th May 2025
 
 
സിനിമ
  Add your Comment comment
ഇതൊരു പൂജയാണ്; കുറച്ചെങ്കിലും ബഹുമാനം കാണിക്കൂ - ദുര്‍ഗാപൂജയില്‍ ശക്തമായ നിലപാടുമായി കജോള്‍
Text By: Reporter, ukmalayalampathram
നോര്‍ത്ത് ഇന്ത്യയില്‍ ദുര്‍ഗ പൂജയുടെ ആഘോഷത്തിനിടെ ആചാരം തെറ്റിച്ചവരെ തിരുത്തി നടി കജോള്‍.
അനുചിതമായ കാര്യം കണ്ട് നടി കജോള്‍ ദേഷ്യപ്പെടുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ഒട്ടേറെ ആളുകള്‍ കണ്ടു.
പൂജ ആരംഭിച്ച് ഏതാനും സമയം പിന്നിട്ടപ്പോള്‍ ഷൂസ് ധരിച്ച് ചിലര്‍ പന്തലില്‍ കയറി. അവര്‍ നടന്നു വന്ന് വിഗ്രഹത്തിന്റെ അരികില്‍ എത്തി. അതില്‍ ചിലര്‍ ഫോട്ടോഗ്രാഫര്‍മാര്‍ ആയിരുന്നു. പൂജ നടക്കുന്ന സ്ഥലത്ത്
ചിലര്‍ മാത്രം ചെരുപ്പ് ധരിച്ച് നില്‍ക്കുന്നത് കണ്ട് കജോള്‍ അവരെ ശകാരിച്ചു. 'ഇതൊരു പൂജയാണ്, കുറച്ചെങ്കിലും ബഹുമാനം കാണിക്കൂ' കജോള്‍ പറഞ്ഞു. മൈക്ക് വാങ്ങി കാജോള്‍ ഇക്കാര്യം ആവര്‍ത്തിക്കുകയും ചെയ്തു.
കജോള്‍, ആലിയ ഭട്ട്, റാണി മുഖര്‍ജി, അജയ് ദേവ്?ഗണ്‍ തുടങ്ങിയവരെല്ലാം പൂജയില്‍ പങ്കെടുക്കുന്ന ചിത്രങ്ങളും വിഡിയോകളും പുറത്തുവന്നിരുന്നു.
 
Other News in this category

 
 




 
Close Window