Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 16th Oct 2024
 
 
UK Special
  Add your Comment comment
നഴ്‌സുമാര്‍ക്ക് കൃത്യസമയത്ത് ശമ്പള വര്‍ധനവിന് സാധ്യതയില്ല
reporter

ലണ്ടന്‍: യുകെയിലെ നഴ്‌സുമാര്‍ക്ക് കൃത്യസമയത്ത് ശമ്പള വര്‍ധനവിന് സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്. 2025-26 വര്‍ഷത്തെ എന്‍എച്ച്എസ് പേ റൗണ്ടിനുള്ള പദ്ധതിയാണ് സര്‍ക്കാര്‍ ആരംഭിച്ചിരിക്കുന്നത്.

എന്നാല്‍ ഇത് കൃത്യസമയത്ത് ലഭിക്കാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്. അടുത്ത വര്‍ഷത്തേക്ക് നഴ്സുമാര്‍ക്കും, മറ്റ് അജണ്ട ഫോര്‍ ചേഞ്ച് ജീവനക്കാര്‍ക്കും നല്‍കേണ്ട വര്‍ദ്ധന സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ട് എന്‍എച്ച്എസ് പേ റിവ്യൂ ബോഡിക്ക് ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് കത്തയച്ചു.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മുന്‍കൂറായി നടപടിക്രമങ്ങള്‍ ആരംഭിച്ചതിനെ ചില ഹെല്‍ത്ത് യൂണിയനുകള്‍ പ്രശംസിച്ചെങ്കിലും നഴ്സുമാര്‍ക്ക് ശമ്പളവര്‍ദ്ധന വീണ്ടും കൃത്യസമയത്ത് ലഭിക്കുന്നില്ലെന്നതിനെയാണ് മറ്റ് യൂണിയനുകള്‍ വിമര്‍ശിക്കുന്നത്. ഗവണ്‍മെന്റിന്റെ 22 ബില്ല്യണ്‍ പൗണ്ടിന്റെ ധനക്കമ്മി മൂലമുള്ള വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിന്റെ പശ്ചാത്തലത്തില്‍ വേണം അടുത്ത വര്‍ഷത്തെ നഴ്സുമാരുടെ ശമ്പളവര്‍ദ്ധന നിര്‍ദ്ദേശങ്ങളെന്ന് വെസ് സ്ട്രീറ്റിംഗ് കത്തില്‍ എടുത്ത് പറഞ്ഞിട്ടുണ്ട്. നിലവില്‍ പേ റിവ്യൂ ബോഡി നിര്‍ദ്ദേശങ്ങള്‍ ആറ് മാസം വൈകിയാണ് ലഭിക്കുന്നത്. ഇത് മുന്‍ ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്നുണ്ടായ വൈകലുകളാണെന്നാണ് സ്ട്രീറ്റിംഗ് വാദിക്കുന്നത്.

 
Other News in this category

 
 




 
Close Window