ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിക്ക് മുന്നിലാണ് ശ്വേത മേനോന് മൊഴി നല്‍കിയത്. ക്രൈം നന്ദകുമാര്‍ സ്വന്തം യൂട്യൂബ് ചാനലിലൂടെ നടിയെ അപകീര്‍ത്തിപ്പെടുത്തുകയും സ്ത്രീത്വത്തെ അപമാനിക്കുംവിധം സംസാരിക്കുകയും ചെയ്ത ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇത് ശ്രദ്ധയിപ്പെട്ടതിനെത്തുടര്ന്നാണ് ശ്വേത മേനോന് പരാതി നല്തിയത്. സ്ത്രീത്വത്തെ അപമാനിക്കാന്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടി എറണാകുളം നോര്‍ത്ത് പൊലീസില്‍ പരാതി നല്‍കിയത്. |