Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 16th Oct 2024
 
 
സിനിമ
  Add your Comment comment
ഓം പ്രകാശ് ആരാണെന്ന് അറിയില്ല: ഹോട്ടല്‍ റൂമില്‍ പോയത് സുഹൃത്തിന്റെ കാണാന്‍: - പ്രയാഗ മാര്‍ട്ടിന്‍
Text By: Reporter, ukmalayalampathram
ഓം പ്രകാശ് ആരാണെന്ന് അറിയില്ലെന്ന് നടി പ്രയാഗ മാര്‍ട്ടിന്‍. ഓം പ്രകാശിനെ കണ്ട ഓര്‍മ പോലുമില്ല. വാര്‍ത്ത വന്ന ശേഷം ഓംപ്രകാശ് ആരാണെന്ന് ഗൂഗിള്‍ ചെയ്താണ് മനസിലാക്കിയത്. ഹോട്ടല്‍ റൂമില്‍ പോയത് സുഹൃത്തിന്റെ സുഹൃത്തുക്കളെ കാണാനെന്നും പ്രയാഗ മാര്‍ട്ടിന്‍ പറഞ്ഞു.

ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. പൊലീസ് ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിട്ടുണ്ട്. എന്റെ പേരിലുള്ള വാര്‍ത്തകള്‍ ഞാന്‍ കാണുന്നുണ്ട്. എന്റെ പേരിലുള്ള വാര്‍ത്തകള്‍ ശരിയല്ല. പൊലീസ് അന്വേഷിക്കുന്നു സത്യം പുറത്ത് വരുമെന്നും പ്രയാഗ മാര്‍ട്ടിന്‍ പറഞ്ഞു.

ലഹരിക്കേസില്‍ ചോദ്യം ചെയ്യലിന് എറണാകുളം സൗത്ത് എസിപി ഓഫീസിലാണ് ഹാജരായത്. എസിപി രാജ്കുമാര്‍ ചോദ്യം ചെയ്യാന്‍ എത്തിച്ചേര്‍ന്നു. നടന്‍ സാബു മോനും പ്രയാഗയ്ക്കൊപ്പം എസിപി ഓഫീസിലെത്തി. പ്രയാഗയ്ക്ക് നിയമ സഹായം ചെയ്യാന്‍ വേണ്ടിയാണ് വന്നതെന്ന് സാബു മോന്‍ പ്രതികരിച്ചു.
 
Other News in this category

 
 




 
Close Window