Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.6392 INR  1 EURO=105.8649 INR
ukmalayalampathram.com
Mon 16th Mar 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
10,000 രൂപ നിക്ഷേപിച്ചാല്‍ ഒരാഴ്ചയ്ക്കകം 50,000 രൂപ, പരാതിയുമായി കെ.എസ്. ചിത്ര
reporter

ചെന്നൈ: തന്റെ പേരും ചിത്രവും ഉള്‍പ്പെടുത്തി സാമൂഹിക മാധ്യമങ്ങളിലൂടെ പണം ആവശ്യപ്പെട്ടു വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ ഗായിക കെ എസ് ചിത്ര പൊലീസില്‍ പരാതി നല്‍കി.10,000 രൂപ നിക്ഷേപിച്ചാല്‍ ഒരാഴ്ചയ്ക്കകം 50,000 രൂപ ലഭിക്കുന്ന പദ്ധതിയുടെ അംബാസഡറാണ്, ഐ ഫോണ്‍ ഉള്‍പ്പെടെ സമ്മാനങ്ങള്‍ കാത്തിരിക്കുന്നു എന്നിങ്ങനെയാണു വ്യാജ വാഗ്ദാനങ്ങള്‍. പരാതിക്കു പിന്നാലെ സൈബര്‍ ക്രൈം വിഭാഗം അഞ്ച് അക്കൗണ്ടുകള്‍ പൂട്ടിച്ചതായി ചിത്ര പറഞ്ഞു. ഒരു ടെലിഗ്രാം അക്കൗണ്ട് ഉടമ സ്വയം പിന്‍വലിച്ചു. തട്ടിപ്പിന് ഇരയാകാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്നും ചിത്ര പറഞ്ഞു.

 
Other News in this category

 
 




 
Close Window