Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.549 INR  1 EURO=106.1684 INR
ukmalayalampathram.com
Sun 15th Mar 2026
 
 
UK Special
  Add your Comment comment
പാലാ നഗരസഭാ കൗണ്‍സിലറുടെ ഭര്‍ത്താവ് യുകെയില്‍ അന്തരിച്ചു
reporter

ലണ്ടന്‍: പാലാ നഗരസഭാ കൗണ്‍സിലര്‍ ആര്‍. സന്ധ്യയുടെ ഭര്‍ത്താവ് എം.എം. വിനുകുമാര്‍ (47) അന്തരിച്ചു. തിങ്കളാഴ്ച ലണ്ടന് സമീപം മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. യുകെയിലെ ടോര്‍ക്കിയില്‍ താമസിക്കുന്ന കൗണ്‍സിലര്‍ ആര്‍. സന്ധ്യയെ ഡെവണ്‍ ആന്‍ഡ് കോണ്‍വാള്‍ പൊലീസ് ആണ് വിവരം അറിയിച്ചത്. ഗ്രേറ്റര്‍ ലണ്ടനിലെ വാല്‍ത്തംസ്റ്റോയില്‍ വച്ചാണ് മരണം സംഭവിച്ചത്. മൃതദേഹം യുകെയില്‍ തന്നെ സംസ്‌കരിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് സന്ധ്യ പറഞ്ഞു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

വിദ്യാര്‍ഥികളായ കല്യാണി, കീര്‍ത്തി എന്നിവരാണ് മക്കള്‍. പാലാ കണ്ണാടികുറുമ്പ് മുതുകുളത്ത് വീട്ടില്‍ പരേതനായ എം.ബി. മധുസൂദനന്‍ നായരും തുളസി ദേവിയുമാണ് മാതാപിതാക്കള്‍. എം.എം. അരുണ്‍ ദേവ് ഏക സഹോദരനാണ്. സിപിഐ പ്രതിനിധിയായ സന്ധ്യ പാലാ നഗരസഭയിലെ മുരിക്കുംപുഴ വാര്‍ഡ് കൗണ്‍സിലറാണ്. 2024 ഓഗസ്റ്റിലാണ് വിനുകുമാര്‍ ഹെല്‍ത്ത്‌കെയര്‍ അസിസ്റ്റന്റ് വീസയില്‍ യുകെയില്‍ എത്തിയത്. പിന്നീട് സന്ധ്യയും യുകെയിലേക്ക് പോയിരുന്നു. മക്കള്‍ നാട്ടിലാണ്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് നഗരസഭയില്‍ നടന്ന അവിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ സന്ധ്യ യുകെയില്‍ നിന്നും പാലായില്‍ വന്ന് മടങ്ങിപ്പോയിരുന്നു. സന്ധ്യയുടെ പിതാവ് എന്‍.കെ. രാമചന്ദ്രന്‍ നായര്‍ (80) കഴിഞ്ഞ മാര്‍ച്ച് 22നാണ് അന്തരിച്ചത്.

 
Other News in this category

 
 




 
Close Window