Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.9688 INR  1 EURO=107.7586 INR
ukmalayalampathram.com
Fri 20th Mar 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
കപ്പല്‍ മുങ്ങിയതിനെത്തുടര്‍ന്ന് മത്സ്യബന്ധന നിരോധനം, 40,000 പേര്‍ക്ക് ജോലി നഷ്ടമായി
reporter

ആലപ്പുഴ തീരത്ത് കണ്ടെയ്‌നര്‍ ( Container)കപ്പലായ എം എസ് സി എല്‍സ 3 (MSC Elsa 3) മുങ്ങിയത് പ്രാദേശിക മത്സ്യത്തൊഴിലാളികളെ പ്രതിസന്ധിയിലാക്കി, കഴിഞ്ഞ നാല് ദിവസമായി ആലപ്പുഴ, കൊല്ലം ജില്ലകളിലായി ഏകദേശം 40,000 മത്സ്യത്തൊഴിലാളികള്‍ തൊഴില്‍ നഷ്ടമായി. കൂടുതല്‍ പാരിസ്ഥിതിക നാശം തടയുന്നതിനും മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി ദുരന്ത നിവാരണ അതോറിറ്റി കപ്പല്‍മുങ്ങിയതുമായി ബന്ധപ്പെട്ട തീരപ്രദേശത്ത് താല്‍ക്കാലിക മത്സ്യബന്ധന നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മത്സ്യബന്ധന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചത് ഈ ജില്ലകളിലെ തീരപ്രദേശങ്ങളിലെ ആയിരക്കണക്കിന് കുടുംബങ്ങളുടെ, ഉപജീവനമാര്‍ഗ്ഗത്തെ സാരമായി ബാധിച്ചു. കപ്പല്‍ച്ചേതത്തെക്കുറിച്ച് അടിയന്തര പാരിസ്ഥിതിക ആഘാത പഠനം നടത്തണമെന്ന് ആവശ്യപ്പെട്ട് കെ സി വേണുഗോപാല്‍ എംപി കേന്ദ്ര ഫിഷറീസ് മന്ത്രി രാജീവ് രഞ്ജന്‍ സിങ്ങിന് കത്തെഴുതി. ദുരന്തം മൂലം വരുമാന സ്രോതസ്സ് നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് മതിയായ നഷ്ടപരിഹാരം അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.'ആലപ്പുഴയിലെ മത്സ്യത്തൊഴിലാളികള്‍ ഇതുവരെയില്ലാത്ത ഒരു പ്രതിസന്ധിയാണ് നേരിടുന്നത്,' എന്ന് വേണുഗോപാല്‍ പറഞ്ഞു.

കപ്പല്‍ മുങ്ങിയതിലൂടെ ഉണ്ടാകുന്ന ദീര്‍ഘകാല ആഘാതം വിലയിരുത്തുന്നതിന് പാരിസ്ഥിതിക പഠനം നടത്തണം, കൂടാതെ ഇതുമൂലം തൊഴില്‍ നഷ്ടം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ വേഗത്തിലുള്ള നടപടി സ്വീകരിക്കണമെന്ന്.'കേരള സ്വതന്ത്ര മത്സ്യ തൊഴിലാലി ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി ജാക്സണ്‍ പൊള്ളയില്‍ ആവശ്യപ്പെട്ടു. 'മത്സ്യത്തൊഴിലാളി സമൂഹം ദുരിതത്തിലാണ്. ആലപ്പുഴയിലും കൊല്ലത്തും മാത്രം 40,000-ത്തിലധികം ആളുകള്‍ കടലിനെയാണ് ഉപജീവനത്തിനായി ആശ്രയിക്കുന്നത്. സര്‍ക്കാര്‍ അടിയന്തര സാമ്പത്തിക സഹായം നല്‍കണം. മാത്രമല്ല ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ സംഭവിക്കാതിരിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും,' ജാക്സണ്‍ പറഞ്ഞു.

എണ്ണയും രാസവസ്തുക്കളും വെള്ളത്തില്‍ കലരാനുള്ള സാധ്യതയുണ്ടെന്നതിനാല്‍ കപ്പല്‍ അപകടം ഉണ്ടാക്കാവുന്ന പാരിസ്ഥിതിക ആഘാതം വിലയിരുത്തേണ്ടതുണ്ടെന്ന് തോട്ടപ്പള്ളിയിലെ പരിസ്ഥിതി പ്രവര്‍ത്തകനായ സജി ജയമോഹന്‍ പറഞ്ഞു. 'കപ്പല്‍ മുങ്ങിയതിനെത്തുടര്‍ന്ന് വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന പ്ലാസ്റ്റിക് തരികളും പഞ്ഞിയും മത്സ്യങ്ങള്‍ തിന്നുന്നു. ഇത് ജലജീവികള്‍ക്കും മനുഷ്യര്‍ക്കും ദീര്‍ഘകാല പാരിസ്ഥിതിക ദുരന്തത്തിന് കാരണമാകും. തൃക്കുന്നപ്പുഴ തീരത്ത് കരയ്ക്കടിഞ്ഞ ഒരു ഡോള്‍ഫിന്‍ ഒരു ഉദാഹരണമായിരിക്കാം. അതിനെ പോസ്റ്റ്മോര്‍ട്ടം നടത്തിയാല്‍ മരണത്തിന്റെ കൃത്യമായ കാരണം കണ്ടെത്താനാകുമെന്ന് സജി പറഞ്ഞു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും, മത്സ്യത്തൊഴിലാളി സമൂഹം ഔദ്യോഗിക ഇടപെടലിനായി കാത്തിരിക്കുകയാണ്. പ്രതിസന്ധി രൂക്ഷമാകുമ്പോള്‍, ദുര്‍ബലമായ സമുദ്ര ആവാസവ്യവസ്ഥയെയും അതുമായി ബന്ധപ്പെട്ട ഉപജീവനമാര്‍ഗ്ഗങ്ങളെയും സംരക്ഷിക്കുന്നതിനും അടിയന്തര സഹായത്തിനും ദീര്‍ഘകാല സംരക്ഷണത്തിനുമായി സര്‍ക്കാര്‍ നടപടികളുണ്ടാകുമെന്ന പ്രതീക്ഷയിലാണ് അവര്‍

 
Other News in this category

 
 




 
Close Window