Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3828 INR  1 EURO=110.6684 INR
ukmalayalampathram.com
Tue 15th Sep 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
മോഡലിങ് രംഗത്തുള്ള ശീതള്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍: മ്യൂസിക് വീഡിയോകളില്‍ പ്രശസ്തയാണ് ശീതള്‍
Text By: UK Malayalam Pathram
പ്രശസ്തയായ മോഡലിന്റെ മൃതദേഹം കഴുത്തറുത്ത നിലയില്‍ കനാലില്‍ കണ്ടെത്തി. ഹരിയാനയിലെ സംഗീത വിഡിയോകളിലൂടെ പ്രശസ്തയായ മോഡല്‍ ശീതള്‍ എന്ന സിമ്മി ചൗധരിയാണ് മരിച്ചത്.

തിങ്കളാഴ്ച രാവിലെയാണ് സോനിപതിലെ കനാലില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. പാനിപ്പത്തില്‍ സഹോദരി നേഹക്കൊപ്പമാണ് ശീതള്‍ താമസിച്ചിരുന്നത്. കൊലപാതക കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു.

ജൂണ്‍ 14ന് അഹാര്‍ ജില്ലയില്‍ ചിത്രീകരണത്തിനായി പോയതായിരുന്നു ശീതള്‍. സഹോദരി മടങ്ങിയെത്താന്‍ വൈകിയപ്പോള്‍ നേഹ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ ഊര്‍ജിത അന്വേഷണത്തിലാണ് കഴുത്തറുത്ത നിലയില്‍ മൃതദേഹം കനാലില്‍ കണ്ടെത്തിയത്.

മുന്‍ കാമുകന്‍ സുനിലില്‍ നിന്ന് ശീതള്‍ പീഡനം നേരിട്ടതായി സഹോദരിയുടെ പരാതി പറയുന്നു. ആറു മാസം മുമ്പ് ഷൂട്ടിങ്ങിനിടെ കര്‍ണാലിലെ മോഡല്‍ ടൗണിലുള്ള സുകുന്‍ എന്ന ഹോട്ടലില്‍ ശീതള്‍ താമസിക്കുമ്പോഴാണ് സുനിലുമായി സൗഹൃദത്തിലാകുന്നത്. ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ വിവാഹം കഴിക്കാന്‍ സുനില്‍ ശീതളിനോട് ആവശ്യപ്പെട്ടു.

അപ്പോഴാണ് സുനില്‍ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണെന്ന് ശീതള്‍ അറിയുന്നത്. തുടര്‍ന്ന് വിവാഹാഭ്യര്‍ഥന നിരസിച്ച ശീതള്‍, ഹോട്ടലിലെ താമസം അവസാനിപ്പിക്കുകയും ഷൂട്ടിങ് ഉപേക്ഷിക്കുകയും ചെയ്തതായും പരാതിയില്‍ വിവരിക്കുന്നു. ശീതളിനെ അനുനയിപ്പിക്കാന്‍ സുനില്‍ ശ്രമിച്ചിരുന്നതായും പൊലീസ് പറയുന്നു.

കഴിഞ്ഞയാഴ്ച സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായ കമാല്‍ കൗറിന്റെ മൃതദേഹം ഭട്ടിന്‍ഡ-ചണ്ഡിഗഡ് ദേശീയപാതക്ക് സമീപത്തെ അദേഷ് മെഡിക്കല്‍ സര്‍വകലാശാലയുടെ കാര്‍ പാര്‍ക്കിങ്ങില്‍ നിന്ന് കണ്ടെത്തിയിരുന്നു. ജൂണ്‍ ഒമ്പതിന് ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനായി വീട്ടില്‍ നിന്ന് പോയതായിരുന്നു കമാല്‍. ലുധിയാന രജിസ്‌ട്രേഷനിലുള്ള കാറിന്റെ പില്‍സീറ്റില്‍ അഴുകിയ നിലയിലായിരുന്നു മൃതദേഹം.
 
Other News in this category

 
 




 
Close Window