Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ഇന്ത്യയെ ജാതിപ്പേരു പറഞ്ഞ് ആക്ഷേപിച്ച് ട്രംപിന്റെ ഉപദേശകന്‍: 'ബ്രാഹ്‌മണര്‍' ലാഭം കൊയ്യുകയാണെന്ന് പീറ്റര്‍ നവാരോ
Text By: UK Malayalam Pathram
ഇന്ത്യ വാങ്ങുന്നതിനെതിരേ വീണ്ടും കടുത്ത വിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉപദേശകന്‍ പീറ്റര്‍ നവാരോ. സാധാരണ പൗരന്മാരുടെ ചെലവില്‍ 'ബ്രാഹ്‌മണര്‍' ലാഭം കൊയ്യുകയാണെന്ന് വൈറ്റ് ഹൗസിന്റെ വ്യാപാര ഉപദേഷ്ടാവായ അദ്ദേഹം ആരോപിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയുമായും ചൈനയുമായും നടത്തുന്ന ഇടപെടലുകളെ ഫോക്സ്ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ നവാരോ ചോദ്യം ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമെന്ന വിശേഷണമുണ്ടായിട്ടും എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് അദ്ദേഹം ചോദിച്ചു.
''മോദി ഒരു മികച്ച നേതാവാണ്. ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണെന്നിരിക്കെ പുടിനും ഷി ജിന്‍പിംഗിനുമൊപ്പം അദ്ദേഹം ചേര്‍ന്ന് നില്‍ക്കുന്നതെന്തിനാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. അതിനാല്‍ ഇന്ത്യയിലെ ജനങ്ങളോട് എനിക്ക് ലളിതമായി ഒരു കാര്യം പറയാന്‍ കഴിയും. ദയവായി ഇവിടെ എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാന്‍ ശ്രമിക്കുക. ഇന്ത്യയിലെ ജനങ്ങളുടെ ചെലവില്‍ ബ്രാഹ്‌മണര്‍ ലാഭം കൊയ്യുന്നുണ്ട്. അത് അവസാനിപ്പിക്കണം,'' നവാരോ പറഞ്ഞു.
 
Other News in this category

 
 




 
Close Window