Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8936 INR  1 EURO=109.6732 INR
ukmalayalampathram.com
Wed 05th Aug 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
സോഷ്യല്‍ മീഡിയയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയ നേപ്പാളില്‍ കലാപം: ആഭ്യന്തരമന്ത്രി രാജിവച്ചു
Text By: UK Malayalam Pathram
നേപ്പാളില്‍ യുവാക്കളുടെ പ്രതിഷേധക്കാര്‍ക്കുനേരെയുള്ള പൊലീസ് വെടിവയ്പില്‍ മരണം 19 ആയി. 300ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതിനിടെ സംഘര്‍ഷങ്ങളുടെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് നേപ്പാള്‍ ആഭ്യന്തര മന്ത്രി രമേശ് ലേഖക് രാജി വെച്ചു. തിങ്കളാഴ്ച വൈകുന്നേരം പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ അദ്ദേഹം പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലിക്ക് രാജി സമര്‍പ്പിച്ചു.
കഴിഞ്ഞയാഴ്ച നേപ്പാള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സോഷ്യല്‍ മീഡിയ നിരോധനത്തിനെതിരേ പുതുതലമുറയില്‍പ്പെട്ട പതിനായിരക്കണക്കിന് പേരാണ് പ്രതിഷേധവുമായി തിങ്കളാഴ്ച തെരുവിലിറങ്ങിയത് . ഇത് ഒരു ജെന്‍സി വിപ്ലവുമായി കണക്കാക്കപ്പെടുന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായ ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് എന്നിവയുള്‍പ്പെടെയുള്ളവയ്ക്കെല്ലാം സര്‍ക്കാര്‍ കഴിഞ്ഞ വ്യാഴാഴ്ച നിരോധനമേര്‍പ്പെടുത്തിയിരുന്നു. ഇവ കമ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിന് കീഴില്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ പരാജയപ്പെട്ടുവെന്ന് കാട്ടിയാണ് സര്‍ക്കാര്‍ ഇവയ്ക്ക് നിരോധനമേര്‍പ്പെടുത്തിയത്.
പിന്നാലെ ജെന്‍സി തലമുറയില്‍പ്പെട്ടവര്‍ കൂട്ടത്തോടെ തെരുവിലിറങ്ങി. ആയിരക്കണക്കിന് യുവ പ്രതിഷേധക്കാര്‍ കാഠ്മണ്ഡുവിലെ പാര്‍ലമെന്റ് കെട്ടിടത്തിലേക്ക് കടക്കാന്‍ ശ്രമിച്ചു. ഈ അടുത്തകാലത്ത് യുവാക്കള്‍ നയിക്കുന്ന നേപ്പാളിലെ ഏറ്റവും വലിയ പ്രതിഷേധമായി ഇത് മാറി. പ്രതിഷേധക്കാര്‍ പാര്‍ലമെന്റുകളിലേക്ക് ഇരച്ചുകയറുകയും പോലീസ് ബാരിക്കേഡുകള്‍ ഭേദിച്ച് സുരക്ഷാ സേനയുമായി ഏറ്റുമുട്ടുകയും ചെയ്തു.
 
Other News in this category

 
 




 
Close Window