Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
വൈദികന്റെ മകനായി ജനിച്ച് അഭിഭാഷക ജോലിക്കിടെ രാഷ്ട്രീയത്തിലേക്കിറങ്ങിയ നേതാവ്: കെപിസിസി പ്രസിഡന്റ്, നിയമസഭാ സ്പീക്കര്‍, മന്ത്രി - പി.പി തങ്കച്ചന്‍ രാഷ്ട്രീയത്തില്‍ എണ്ണപ്പെട്ട വ്യക്തി.
Text By: UK Malayalam Pathram
മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പിപി തങ്കച്ചന്‍ അന്തരിച്ചു. 83 വയസായിരുന്നു.വൈകുന്നേരം 4.30ഓടെ ആലുവയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് കുറച്ചു ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.യു.ഡി.എഫ് കണ്‍വീനര്‍, കെപിസിസി പ്രസിഡന്റ്, നിയമസഭാ സ്പീക്കര്‍, മന്ത്രി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.2004 മുതല്‍ 2018 വരെ യുഡിഎഫ് കണ്‍വീനറായിരുന്നു.5ല്‍ ആന്റണി മന്ത്രിസഭയില്‍ കൃഷി മന്ത്രിയായിരുന്നു.

വൈദികന്റെ മകനായി ജനിച്ച് അഭിഭാഷക ജോലിക്കിടെ രാഷ്ട്രീയത്തിലേക്കിറങ്ങിയ നേതാവായിരുന്നു പിപി തങ്കച്ചന്‍. അച്ഛന്‍ വൈദികന്‍, അച്ഛന്റെ അനിയന്‍ അഭിഭാഷകന്‍. ചെറുപ്പത്തില്‍ ഏത് വഴി തെരഞ്ഞെടുക്കണമെന്ന് താന്‍ ആദ്യം ശങ്കിച്ചിരുന്നുവെന്ന് തങ്കച്ചന്‍ മുന്‍പ് പറഞ്ഞിരുന്നു. അതേസമയം,
പിപി തങ്കച്ചന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കില്ലെന്ന് തീരുമാനം. പൊതുദര്‍ശനം ഒഴിവാക്കണമെന്ന് പിപി തങ്കച്ചന്‍ ആവശ്യപ്പെട്ടത് പ്രകാരമാണിത്. നാളെ രാവിലെ 11 മണിക്ക് വീട്ടില്‍ എത്തിക്കുന്ന മൃതദേഹം ശനിയാഴ്ച ഉച്ചയോടെ പള്ളിയിലേക്ക് കൊണ്ടുപോകും. നെടുമ്പാശ്ശേരി അകപ്പറമ്പ് യാക്കോബായ പള്ളിയിലാണ് സംസ്‌കാരം നടക്കുക.
 
Other News in this category

 
 




 
Close Window