Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
വൃശ്ചികം ഒന്നിന് ശബരിമല നട തുറന്നപ്പോള്‍ ഭക്തജന പ്രവാഹം: സാഹചര്യം നിയന്ത്രണ വിധേയമെന്ന് എ.ഡി.ജി.പി. എസ്. ശ്രീജിത്ത്
Text By: UK Malayalam Pathram
ശബരിമല നട തുറന്നശേഷം ദര്‍ശനത്തിന് എത്തിയത് 1,96,594 പേര്‍. ഭക്തര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്തതില്‍ നിന്നുണ്ടാവുന്ന ജനത്തിരക്കാണ് ഇപ്പോള്‍ കാണുന്നതെന്ന് എ.ഡി.ജി.പി. എസ്. ശ്രീജിത്ത്. ഭക്തജനങ്ങള്‍ അറിഞ്ഞ് മനസിലാക്കി പ്രവര്‍ത്തിക്കണം. എല്ലാവര്‍ക്കും ദര്‍ശനത്തിന് അവസരമുണ്ട്. ജനങ്ങള്‍ അച്ചടക്കം പാലിച്ചാല്‍ ഈ പ്രശ്‌നമുണ്ടാവില്ല. ആവശ്യത്തിന് പോലീസുണ്ട്. ഇതില്‍ക്കൂടുതല്‍ വിന്യസിച്ചാല്‍ അവര്‍ക്ക് ജോലിയെടുക്കാനാവില്ല,' അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

'സാഹചര്യങ്ങള്‍ നിയന്ത്രണവിധേയമാണ്. കഴിഞ്ഞ തവണ ക്രമാതീതമായി ആളുകള്‍ വന്നപ്പോഴും ആദ്യത്തെ ദിവസം 29,000 പേരാണ് സന്നിധാനത്തെത്തിയത്. കഴിഞ്ഞ സീസണില്‍ ആദ്യ നാല് ദിവസങ്ങളില്‍ ഒരു ലക്ഷം പേര്‍ ദര്‍ശനം നടത്തി. ഇപ്പോള്‍ ആദ്യത്തെ ദിവസം 55,000 പേരും രണ്ടാമത്തെ ദിവസം ഒരു ലക്ഷത്തി നാലായിരം പേരും വന്നുചേര്‍ന്നു. രണ്ടു ദിവസത്തിനകം രണ്ടു ലക്ഷത്തിത്തോളം പേര്‍ ദര്‍ശനം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇവിടെ രണ്ട് ബുദ്ധിമുട്ടുകളുണ്ട്. ജനങ്ങള്‍ അത് മനസിലാക്കി പ്രവര്‍ത്തിക്കേണ്ടതുണ്ട്. - എ.ഡി.ജി.പി. എസ്. ശ്രീജിത്ത് പറഞ്ഞു.
 
Other News in this category

 
 




 
Close Window