Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.0012 INR  1 EURO=107.3077 INR
ukmalayalampathram.com
Fri 03rd Apr 2026
 
 
Teens Corner
  Add your Comment comment
അമിത് ഷാ ഞായറാഴ്ച തിരുവനന്തപുരത്ത് എത്തും: ബിജെപിയുടെ വിജയം ആഘോഷം
Text By: UK Malayalam Pathram
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തിരുവനന്തപുരത്തേക്ക് എത്തുന്നു. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപിയുടെ വിജയം ആഘോഷിക്കാനാണ് അമിത്ഷാ എത്തുന്നത്.
ജനുവരി 11 ഞായറാഴ്ചയാണ് അമിത് ഷാ തിരുവനന്തപുരത്ത് എത്തുക. എല്ലാ മണ്ഡലങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം വിജയ സാധ്യതയുള്ള മണ്ഡലങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കിയുള്ള പ്രവര്‍ത്തനത്തിനാണ് ബി ജെ പി ഇക്കുറി മുന്‍തൂക്കം നല്‍കുന്നത്. മിഷന്‍ 2026 ല്‍ 35 സീറ്റുകളിലാണ് ബി ജെ പി പ്രധാനമായും കണ്ണുവയ്ക്കുന്നതെന്നാണ് വിവരം. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ഒന്നാമതും രണ്ടാമതുമെത്തിയ മണ്ഡലങ്ങളും കാര്യമായ നിലയില്‍ വോട്ട് നേടിയ മണ്ഡലങ്ങളുമാകും ഇവ. ഭരണം പിടിക്കുന്നതിനപ്പുറം 2026 ല്‍ കേരളം ആര് ഭരിക്കണമെന്ന് തീരൂമാനിക്കുന്ന നിലയില്‍ വളരുക എന്നതാണ് 35 സീറ്റുകളില്‍ വലിയ ശ്രദ്ധ വെച്ചുള്ള ബി ജെ പി തന്ത്രം.
 
Other News in this category

 
 




 
Close Window