Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3828 INR  1 EURO=112.0951 INR
ukmalayalampathram.com
Wed 20th May 2026
 
 
Teens Corner
  Add your Comment comment
ഒന്‍പതാമത് എയ്ല്‍സ്ഫോര്‍ഡ് തീര്‍ത്ഥാടനം മെയ് 23 ശനിയാഴ്ച
Text By: Binu George
എയ്ല്‍സ്ഫോര്‍ഡ്: പരിശുദ്ധ അമ്മ വി. സൈമണ്‍ സ്റ്റോക്കിന് പ്രത്യക്ഷപ്പെട്ട് നല്‍കിയ ഉത്തരീയത്തിന്റെ ഉറവിടഭൂമിയായ എയ്ല്‍സ്ഫോഡില്‍ മെയ് 23 ശനിയാഴ്ച നടത്തുന്ന ഒന്‍പതാമത് തീര്‍ത്ഥാടനത്തിന് വിപുലമായ ഒരുക്കങ്ങള്‍. കര്‍മ്മലനാഥയുടെ സന്നിധിയിലേക്ക് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഈ തീര്‍ത്ഥാടനം ബ്രിട്ടനിലെ ക്രൈസ്തവ വിശ്വാസികളുടെയും മരിയഭക്തരുടെയും ആത്മീയ സംഗമവേദിയാകും. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തീര്‍ത്ഥാടനത്തിന് നേതൃത്വം നല്‍കും. രൂപതയുടെ ലണ്ടന്‍, കാന്റര്‍ബറി റീജിയനുകളും, എയ്ല്‍സ്ഫോര്‍ഡ് ഔര്‍ ലേഡി ഓഫ് മൌണ്ട് കാര്‍മല്‍ മിഷനുമാണ് തീര്‍ത്ഥാടനത്തിന്റെ ചുമതല വഹിക്കുന്നത്.

ശനിയാഴ്ച രാവിലെ 11 മണിക്ക് കൊടിയേറ്റ്, നേര്‍ച്ച സ്വീകരണം, തുടര്‍ന്ന് 11.30 ന് എയ്ല്‍സ്ഫോര്‍ഡിലെ പ്രശസ്തമായ ജപമാലാരാമത്തിലൂടെ വിമന്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ കര്‍മ്മലമാതാവിന്റെ രൂപവും സംവഹിച്ചുകൊണ്ടുള്ള ഭക്തിനിര്‍ഭരമായ കൊന്തപ്രദിക്ഷണം നടക്കും. 1.15 ന് പ്രസുദേന്തി വാഴ്ച, ഉച്ചക്ക് 1.30 ന് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ രൂപതയിലെ വൈദികരും ചേര്‍ന്ന് അര്‍പ്പിക്കപ്പെടുന്ന ആഘോഷമായ വിശുദ്ധ കുര്‍ബാന, ലദീഞ്ഞ്, തുടര്‍ന്ന് വിശ്വാസപ്രഘോഷണത്തിന്റെ പ്രതീകമായി വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടിയുള്ള ആഘോഷമായ തിരുന്നാള്‍ പ്രദിക്ഷണം എന്നിവ നടക്കും. എയ്ല്‍സ്ഫോഡില്‍ തീര്‍ത്ഥാടകരായി എത്തിച്ചേരുന്ന എല്ലവര്‍ക്കും സ്‌നേഹക്കൂട്ടായ്മയുടെ ഭാഗമായി സ്നേഹവിരുന്നും ക്രമീകരിച്ചിട്ടുണ്ട്.

തീര്‍ത്ഥാടനത്തോടനുബന്ധിച്ചു തിരുനാള്‍ പ്രസുദേന്തിയാകുന്നതിനും നേര്‍ച്ചകാഴ്ചകള്‍ സമര്‍പ്പിക്കുന്നതിനും, കഴുന്ന്, മുടി, എന്നിവ എഴുന്നള്ളിക്കുന്നതിനും അടിമ വയ്ക്കുന്നതിനും കുമ്പസാരത്തിനും പ്രത്യേക സൗകര്യം ഉണ്ടായിരിക്കും. തീര്‍ത്ഥാടകര്‍ക്കായി കാറുകളും കോച്ചുകളും പാര്‍ക്ക് ചെയ്യുന്നതിന് വിശാലമായ പാര്‍ക്കിങ് സൗകര്യം ഉണ്ടായിരിക്കും. വിമന്‍സ് ഫോറത്തിന്റെയും മെന്‍സ് ഫോറത്തിന്റെയും SMYM ന്റെയും നേതൃത്വത്തില്‍ മിതമായ നിരക്കില്‍ ലഘുഭക്ഷണശാല, ടീ, കോഫീ കൗണ്ടറുകള്‍, ഭക്തസാധനങ്ങളുടെ സ്റ്റാള്‍ എന്നിവ ക്രമീകരിച്ചിട്ടുണ്ട്.

കര്‍മ്മലമാതാവിന്റെ അനുഗ്രഹാരാമത്തിലേക്ക് നടത്തപ്പെടുന്ന തീര്‍ത്ഥാടനത്തിലേക്കും തിരുക്കര്‍മ്മങ്ങളിലേക്കും ഏവരെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി പില്‍ഗ്രിമേജ് കോ-ഓര്‍ഡിനേറ്റര്‍ ഫാ.ഷിനോജ് കളരിക്കല്‍ അറിയിച്ചു.

പ്രസുദേന്തി ആകുവാന്‍ താല്പര്യം ഉള്ളവര്‍ താഴെകാണുന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. https://forms.gle/pJZLd5RoNP4pQ61X9


കൂടുതല്‍ വിവരങ്ങള്‍ക്ക് : ഫാ. ഷിനോജ് കളരിക്കല്‍ - 07920690343

Address of the Venue: The Friars, Aylesford, Kent, ME20 7BX
 
Other News in this category

 
 




 
Close Window