Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.7955 INR  1 EURO=110.3266 INR
ukmalayalampathram.com
Thu 11th Jun 2026
 
 
Teens Corner
  Add your Comment comment
നെടുമ്പാശേരിയില്‍ ഇറങ്ങിയാല്‍ 21 ദിവസത്തെ ട്രാവല്‍ ഹിസ്റ്ററി നിര്‍ബന്ധമാക്കി: എബോള പരിശോധിക്കാന്‍ തെര്‍മല്‍ സ്‌ക്രീനിംഗ്, വിഷ്വല്‍ ഇന്‍സ്‌പെക്ഷന്‍
Text By: UK Malayalam Pathram
എബോള വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി കൊച്ചി വിമാനത്താവളത്തില്‍ അടിയന്തര യോഗം ചേര്‍ന്നു. രോഗലക്ഷണങ്ങള്‍ കണ്ടെത്തുന്നതിനുള്ള നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്താന്‍ സിയാല്‍, എയര്‍പോര്‍ട്ട് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ യോഗത്തില്‍ തീരുമാനമായി.

വിമാനത്താവളത്തില്‍ 24 മണിക്കൂറും സര്‍വൈലന്‍സ് സംവിധാനം സജ്ജീകരിക്കും. തെര്‍മല്‍ സ്‌ക്രീനിംഗ്, വിഷ്വല്‍ ഇന്‍സ്‌പെക്ഷന്‍, 21 ദിവസത്തെ ട്രാവല്‍ ഹിസ്റ്ററി പരിശോധന എന്നിവ ഏര്‍പ്പെടുത്തും. അന്താരാഷ്ട്ര യാത്രക്കാര്‍ ഇമിഗ്രേഷന്‍ വിഭാഗത്തിന് സെല്‍ഫ് ഡിക്ലറേഷന്‍ ഫോം സമര്‍പ്പിക്കണമെന്നും നിര്‍ദേശമുണ്ട്.
സിയാല്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ മനു ജി., എയര്‍പോര്‍ട്ട് ഹെല്‍ത്ത് ഓഫീസര്‍ ഡോ. റാഫേല്‍ ടെഡി, സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആയിഷ മാനിക കെ.എ., സിഐഎസ്എഫ്, ഇമിഗ്രേഷന്‍, എയര്‍ലൈന്‍സ്, എയര്‍പോര്‍ട്ട് അതോറിറ്റി, സിയാല്‍ ജീവനക്കാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. APHO പബ്ലിക് ഹെല്‍ത്ത് സ്‌പെഷ്യലിസ്റ്റ് ഡോ. അന്ന എബോള വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട മുന്‍കരുതല്‍ പദ്ധതി അവതരിപ്പിച്ചു.
 
Other News in this category

 
 




 
Close Window