Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.668 INR  1 EURO=112.2209 INR
ukmalayalampathram.com
Thu 21st May 2026
 
 
Teens Corner
  Add your Comment comment
66ന്റെ നിറവില്‍ മോഹന്‍ലാല്‍: ദൃശ്യം 3 റിലീസ് ദിനം പിറന്നാള്‍ ആഘോഷമാക്കി ആരാധകര്‍
Text By: UK Malayalam Pathram
മലയാളികളുടെ പ്രിയപ്പെട്ട 'ലാലേട്ടന്' ഇന്ന് 66-ാം ജന്മദിനം. മോഹന്‍ലാലിന് ജന്മദിനാശംസകള്‍ നേര്‍ന്ന് ഒട്ടേറെപേര്‍ രംഗത്തുവന്നു. മോഹന്‍ലാലിനൊപ്പമുള്ള ചിത്രംപങ്കുവച്ച് മമ്മൂട്ടി കുറിച്ചത് ഇങ്ങനെ: 'പ്രിയപ്പെട്ട ലാലിന് ഹൃദയംനിറഞ്ഞ ജന്മദിനാശംസകള്‍'.
പിറന്നാള്‍ ദിനത്തില്‍ തന്നെ, ആരാധകര്‍ ഏറെ നാളായി കാത്തിരിക്കുന്ന ദൃശ്യം 3 ന്റെ റിലീസ് നടക്കുന്നുവെന്നതും ഇത്തവണത്തെ പ്രത്യേകതയാണ്. എറണാകുളം കവിതാ തിയേറ്ററില്‍ ആരാധകര്‍ക്കൊപ്പം സിനിമ കാണാന്‍ ലാല്‍ എത്തിയിട്ടുണ്ട്.
മലയാളി മനസ്സിനെ ഇത്രയേറെ സ്വാധീനിച്ച മറ്റൊരു നടനുണ്ടാകില്ല. 'മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍' എന്ന ചിത്രത്തിലെ കുസൃതിയും ക്രൂരതയും നിറഞ്ഞ നരേന്ദ്രന്‍ എന്ന വില്ലനില്‍ നിന്നായിരുന്നു ആ തുടക്കം. പിന്നീട് 'രാജാവിന്റെ മകനിലെ' വിന്‍സെന്റ് ഗോമസ് എന്ന അധോലോക നായകനിലൂടെ മാസ്മരികമായ ഒരു നായകസങ്കല്‍പ്പത്തിന് അദ്ദേഹം അടിത്തറയിട്ടു.
 
Other News in this category

 
 




 
Close Window