Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5998 INR  1 EURO=110.1686 INR
ukmalayalampathram.com
Sat 13th Jun 2026
 
 
Teens Corner
  Add your Comment comment
വിഷു ബമ്പര്‍ ഭാഗ്യക്കുറി 12 കോടി രൂപ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയില്‍ വിറ്റ ടിക്കറ്റിന്
Text By: UK Malayalam Pathram
കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബമ്പര്‍ ഭാഗ്യക്കുറി നറുക്കെടുപ്പില്‍ 12 കോടി രൂപയുടെ ഒന്നാം സമ്മാനം VB 135452 എന്ന ടിക്കറ്റിന്. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി സബ് ഓഫീസ് ഏജന്റ് ഡി. അനില്‍ ആണ് ഒന്നാം സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റത്. ഇതേ നമ്പര്‍ വരുന്ന മറ്റ് അഞ്ച് പരമ്പരകള്‍ക്ക് ഒരു ലക്ഷം രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും.
ഇത്തവണത്തെ വിഷു ബമ്പര്‍ ടിക്കറ്റുകള്‍ക്ക് റെക്കോഡ് വില്പനയാണ് നടന്നത്. അച്ചടിച്ച 45 ലക്ഷം ടിക്കറ്റുകളുടെയും വില്പന നടന്നു.
പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വില്പന നടന്നത്. 11,58,480 എണ്ണം ടിക്കറ്റുകള്‍ ഇവിടെ വിറ്റു. തൃശ്ശൂരില്‍ 5,10,820, തിരുവനന്തപുരത്ത് 4,21,380 എന്നിങ്ങനെയാണ് തൊട്ടടുത്ത ഉയര്‍ന്ന വില്പന.
കഴിഞ്ഞ വര്‍ഷം 42,87,350 എണ്ണം വിഷു ബമ്പര്‍ ടിക്കറ്റുകള്‍ ആയിരുന്നു വിറ്റത്. വിഷു ബമ്പര്‍ ഭാഗ്യക്കുറിയുടെ രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം ആറ് പരമ്പരകള്‍ക്ക് ലഭിക്കും. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം ആറ് പരമ്പരകള്‍ക്കും നാലാം സമ്മാനമായി അഞ്ച് ലക്ഷം രൂപ വിതം ആറ് പരമ്പരകള്‍ക്കും ലഭിക്കും.
 
Other News in this category

 
 




 
Close Window