Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.4331 INR  1 EURO=112.1202 INR
ukmalayalampathram.com
Thu 14th May 2026
 
 
Teens Corner
  Add your Comment comment
നോട്ടിംഗ്ഹാം മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി നിലവില്‍ വന്നു.
Text By: UK Malayalam Pathram
നോട്ടിംഗ്ഹാമിലെ മലയാളി സമൂഹത്തിന്റെ സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, സാഹിത്യ, ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞ 24 വര്‍ഷമായി നേതൃത്വം നല്‍കി വരുന്ന നോട്ടിംഗ്ഹാം മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ (NMCA)യുടെ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി നിലവില്‍ വന്നു. 2002 മെയ് മാസത്തില്‍ സ്ഥാപിതമായ ലാഭേച്ഛയില്ലാത്ത ഈ സംഘടന, കേരളത്തിന്റെ പൈതൃകവും സംസ്‌കാരവും യുകെയിലെ പുതുതലമുറയ്ക്ക് പകര്‍ന്നു നല്‍കുന്നതില്‍ ശ്രദ്ധേയമായ പങ്കാണ് വഹിച്ചു വരുന്നത്.


യുകെയിലെ പ്രമുഖ മലയാളി സംഘടനയാ യുക്മയുടെ ഭാഗമായും NMCA സജീവ സാന്നിധ്യമാണ്.ഈ വര്‍ഷത്തെ തെരഞ്ഞെടുപ്പിലൂടെ സംഘടനയ്ക്ക് പുതുമയാര്‍ന്ന നേതൃത്വമാണ് ലഭിച്ചിരിക്കുന്നത്. പുതിയ ഭാരവാഹികള്‍ സംഘടനയുടെ ഐക്യവും പാരമ്പര്യവും കൂടുതല്‍ ശക്തിപ്പെടുത്താന്‍ പ്രതിജ്ഞാബദ്ധരാണെന്ന് അറിയിച്ചു.

പുതിയ ഭാരവാഹികള്‍

പ്രസിഡന്റ് - ഏബിള്‍ ജോസഫ്

സെക്രട്ടറി - ലൈജു വര്‍ഗീസ്

ട്രഷറര്‍ - രാഹുല്‍ രാജന്‍

വൈസ് പ്രസിഡന്റ് - ധന്യ മാത്യു

ജോയിന്റ് സെക്രട്ടറി - ലിജിന്‍ ലാലു

ജോയിന്റ് ട്രഷറര്‍ - ആന്റോ പ്ലാത്തോട്ടം

പി.ആര്‍.ഒ - എബിന്‍ മാത്യു

കൂടാതെ 16 അംഗ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളും തെരഞ്ഞെടുക്കപ്പെട്ടു.

എക്സ്-ഓഫിഷിയോ അംഗങ്ങള്‍

ബെന്നി ജോസഫ്

മാത്യു ബാബു

അഡൈ്വസറി ബോര്‍ഡ് അംഗങ്ങള്‍

മനോജ് നായര്‍, ഡിക്സ് ജോര്‍ജ് - UUKMA നാഷണല്‍ ട്രഷററും UUKMA കേരള പൂരം വള്ളംകളിയുടെ ജനറല്‍ കണ്‍വീനറും.

അഡ്വ. ജോബി പുത്തുകുളങ്ങര - UUKMA ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് റീജിയണല്‍ പ്രസിഡന്റ്.

അനിത മധു - UUKMA ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് റീജിയണല്‍ ജോയിന്റ് സെക്രട്ടറി.സാവിയോ ജോസ്.


പുതിയ കമ്മിറ്റി സമൂഹത്തിലെ എല്ലാ പ്രായക്കാരെയും ഒരുമിപ്പിച്ച് മലയാള ഭാഷയും സംസ്‌കാരവും സംരക്ഷിക്കുകയും വളര്‍ത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് മുന്നേറുന്നത്. കുട്ടികളുടെയും യുവജനങ്ങളുടെയും വിദ്യാഭ്യാസ, കായിക, സാംസ്‌കാരിക, സാമൂഹിക വളര്‍ച്ചയ്ക്ക് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും സംഘടന തീരുമാനിച്ചിട്ടുണ്ട്.


സമൂഹത്തിലെ ആവശ്യക്കാര്‍ക്ക് സഹായഹസ്തം നീട്ടുക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുക, അംഗങ്ങള്‍ക്കിടയിലെ ഐക്യവും സൗഹൃദവും ശക്തിപ്പെടുത്തുക എന്നിവയും പുതിയ നേതൃത്വത്തിന്റെ പ്രധാന ലക്ഷ്യങ്ങളാണ്. കൂടാതെ UUKMA ഉള്‍പ്പെടെയുള്ള ദേശീയ തല സംഘടനകളുമായി സഹകരിച്ച് മലയാളി സമൂഹത്തിന്റെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കാനും NMCA ലക്ഷ്യമിടുന്നു.വിവിധ ഉത്സവാഘോഷങ്ങള്‍, കുടുംബ സംഗമങ്ങള്‍, കലാപരിപാടികള്‍, കായിക-വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍, ജീവകാരുണ്യ പദ്ധതികള്‍ എന്നിവയിലൂടെ നോട്ടിംഗ്ഹാമിലെ മലയാളി സമൂഹത്തെ ഒന്നിപ്പിക്കുന്നതില്‍ എന്നും അസോസിയേഷന്‍ മുന്‍പന്തിയിലായിരുന്നു.


''ഒരുമയിലൂടെ വളര്‍ച്ച, സംസ്‌കാരത്തിലൂടെ ആത്മാഭിമാനം'' എന്ന സന്ദേശവുമായി പുതിയ നേതൃത്വത്തില്‍ NMCA കൂടുതല്‍ ഉജ്ജ്വലമായ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കുമെന്ന് അംഗങ്ങള്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.
 
Other News in this category

 
 




 
Close Window