Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5998 INR  1 EURO=110.1686 INR
ukmalayalampathram.com
Sat 13th Jun 2026
 
 
Teens Corner
  Add your Comment comment
സ്‌കൂള്‍ തുറക്കുന്ന ദിവസം മുതല്‍ 'ഓപ്പറേഷന്‍ തൂഫാന്‍: ദി നാര്‍ക്കോ ഹണ്ട്'; ലഹരി മാഫിയക്കെതിരെ പോരാട്ടത്തിന് ആഭ്യന്തര വകുപ്പ്
Text By: UK Malayalam Pathram
ജൂണ്‍ ഒന്ന് മുതല്‍ 'ഓപ്പറേഷന്‍ തൂഫാന്‍: ദി നാര്‍ക്കോ ഹണ്ട്' എന്ന പേരില്‍ സംസ്ഥാനവ്യാപകമായി അതിശക്തമായ വേട്ട ആരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പുതിയ അധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ ലഹരി മാഫിയക്കെതിരെ ശക്തമായ പോരാട്ടത്തിന്‍ ഒരുങ്ങുകയാണ് ആഭ്യന്തരവകുപ്പ്. കുട്ടികളെ ലഹരിക്ക് ഇരയാക്കുന്ന സംഘങ്ങളെ വേരറുക്കുകയാണ് ലക്ഷ്യം. മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍, വില്‍ക്കുന്നവര്‍, അതിന്റെ ഉറവിടം കണ്ടെത്തല്‍, പ്രചരിപ്പിക്കുന്നവര്‍ എന്നിവരെല്ലാം പൊലീസിന്റെ കര്‍ശന നിരീക്ഷണത്തിലായിരിക്കും. ഈ പദ്ധതിക്കായി ഒരു പ്രത്യേക പ്രോജക്ട് തന്നെ തയാറാക്കിയിട്ടുണ്ട്.
അന്തര്‍സംസ്ഥാന ലഹരി മാഫിയയെ തകര്‍ക്കാന്‍ കേരള ഡി.ജി.പി മറ്റ് സംസ്ഥാനങ്ങളിലെ പോലീസ് മേധാവിമാരുമായി ഏകോപിതമായി പ്രവര്‍ത്തിക്കും. കെമിക്കല്‍/സിന്തറ്റിക് നര്‍ക്കോട്ടിക്സ്, ഹൈബ്രിഡ് ഗഞ്ച എന്നിവയുടെ ഒഴുക്ക് തടയാന്‍ പ്രത്യേക നിരീക്ഷണം ഉണ്ടാകും.
 
Other News in this category

 
 




 
Close Window