Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5998 INR  1 EURO=110.1686 INR
ukmalayalampathram.com
Sat 13th Jun 2026
 
 
Teens Corner
  Add your Comment comment
കാറിനു തീപിടിച്ചു മരിച്ച സോനയുടെ ഭര്‍ത്താവ് രജിന്‍ലാലും മരിച്ചു; തീകൊളുത്തിയതാണോ എന്ന കേസ് അന്വേഷണം തുടരുന്നു
Text By: UK Malayalam Pathram
കോഴിക്കോട് പേരാമ്പ്രയില്‍ ഗര്‍ഭിണി കാര്‍ കത്തി മരിച്ച സംഭവത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഭര്‍ത്താവും മരിച്ചു. രജിന്‍ലാലാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ രജിന്‍ലാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇരുവരുടേയും മരണത്തില്‍ ദുരൂഹത തുടരുകയാണ്.

പെട്രോളൊഴിച്ച് തീകൊളുത്തിയതില്‍ ഭര്‍ത്താവ് രജിന്‍ലാലിനു പങ്കില്ലെന്നാണ് പൊലീസ് നിഗമനം. പേരാമ്പ്രയിലെ പെട്രോള്‍ പമ്പില്‍നിന്ന് കാനില്‍ സോന പെട്രോള്‍ വാങ്ങുന്ന സി.സി.ടി.വി. ദൃശ്യം കഴിഞ്ഞ ദിവസം പൊലീസിന് ലഭിച്ചിരുന്നു. ഇത് ബാഗിലാക്കി കാറിലെത്തിച്ചെന്നാണ് കരുതുന്നത്. കാന്‍ പാടെ കത്തിപ്പോയെങ്കിലും ഇതിന്റെ മൂടി കാറില്‍നിന്ന് ലഭിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായ അന്വേഷണത്തിലാണ് ഇത്തരമൊരു നിഗമനത്തില്‍ പൊലീസ് എത്തിയത്. എന്നാല്‍, ഇക്കാര്യം ഔദ്യോഗികമായി പൊലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

കാര്‍ ഓടിക്കുന്നതിനിടെ പെട്രോള്‍ ഗന്ധം വന്നു, തീ പടര്‍ന്നെന്നാണ് ഭര്‍ത്താവ് രജിന്‍ ലാലിന്റെ മൊഴി. എന്നാല്‍ ഇതെല്ലാം പാടെ തള്ളുകയാണ് സോനയുടെ കുടുംബം. രജിന്‍ലാലിന്റെ വീട്ടിലേക്ക് പോകാനും, സോനയെ കാണുന്നതിനും തങ്ങള്‍ക്ക് വിലക്കുള്ളതായും, പല ദിവസങ്ങളിലും സോന തന്നെ വിളിച്ചു കരഞ്ഞിടട്ടുണ്ടെന്നും സഹോദരന്‍ സോനുവും പറയുന്നു.
 
Other News in this category

 
 




 
Close Window