|
13-ാം നമ്പര്‍ കാര്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി ചോദിച്ചു വാങ്ങി. സത്യപ്രതിജ്ഞ സമയത്ത് ഷാജിക്ക് അനുവദിച്ചിരുന്നത് നമ്പര്‍ 9 ആയിരുന്നു. എന്നാല്‍ നമ്പര്‍ 9 ആവശ്യപ്പെട്ട ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് അത് കൈമാറി കെ.എം. ഷാജി 13-ാം നമ്പര്‍ വണ്ടി സ്വീകരിക്കുകയായിരുന്നു. ഇതോടെ ഈ നമ്പര്‍ ഉപയോഗിക്കുന്ന ആദ്യത്തെ യു.ഡി.എഫ്. മന്ത്രിയായി ഷാജി.
മന്ത്രിമാരില്‍ വി.എസ്. സര്‍ക്കാരിന്റെ കാലത്ത് എം.എ. ബേബിയാണ് 13-ാം നമ്പര്‍ ഉപയോഗിച്ചു തുടങ്ങിയത്. 2011 ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കാലത്ത് വീണ്ടും ഈ നമ്പര്‍ അനാഥമായി.
പിന്നീട് ആദ്യ പിണറായി സര്‍ക്കാരിന്റെ കാലത്ത് ധനമന്ത്രി തോമസ് ഐസക്കും രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കൃഷി മന്ത്രി പി. പ്രസാദുമാണ് 13-ാം നമ്പര്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഈ സര്‍ക്കാരില്‍ ആരും ഈ നമ്പര്‍ സ്വീകരിക്കാന്‍ തയാറായില്ല. |