Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5348 INR  1 EURO=110.0958 INR
ukmalayalampathram.com
Mon 15th Jun 2026
 
 
Teens Corner
  Add your Comment comment
കൊല്ലത്ത് പോലീസുകാരന്റെ ബൈക്കിന് തീവച്ച സംഭവത്തില്‍ രണ്ട് യുവതികള്‍ അറസ്റ്റില്‍
Text By: UK Malayalam Pathram
സിവില്‍ പൊലീസ് ഓഫീസര്‍ വിവേകിന്റെ ബൈക്ക് കത്തിച്ച സംഭവത്തില്‍ രണ്ട് യുവതികള്‍ അറസ്റ്റില്‍. ശൂരനാട് സ്വദേശിയായ ആരതി, ഇടുക്കി സ്വദേശിയായ ?ഗായത്രി എന്നിവരാണ് പിടിയിലായത്. ?ഗൂ?ഗിള്‍പേ വഴിയുള്ള പണമിടപാടാണ് യുവതികളെ കുടുക്കിയത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിരുന്നു. ദൃശ്യങ്ങള്‍ക്ക് വ്യക്തതയില്ലാത്തതിനാല്‍ ആദ്യഘട്ടത്തില്‍ പ്രതികളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. പിന്നീട് ഓട്ടോ ഡ്രൈവര്‍ക്ക് പണം കൊടുത്തതിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തില്‍ യുവതികള്‍ അറസ്റ്റിലാവുകയായിരുന്നു.
പൊലീസ് കസ്റ്റഡിയിലിരിക്കെ എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച മുഖ്യപ്രതി ആരതി പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. പൊലീസ് ഉദ്യോ?ഗസ്ഥന്‍ വിവേകും ആരതിയുമായുള്ള വിവാഹനിശ്ചയം നടന്നിരുന്നു. എന്നാല്‍ ചില കാരണങ്ങളാല്‍ വിവാഹം മുടങ്ങി. ഇതിന്റെ വൈരാ?ഗ്യത്തിലാണ് യുവതിയും സുഹൃത്തും ചേര്‍ന്ന് ബൈക്ക് കത്തിച്ചതെന്നാണ് വിവരം.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. വീട്ടുമുറ്റത്തെ കാര്‍പോര്‍ച്ചില്‍ വച്ചിരുന്ന ബൈക്കാണ് യുവതികള്‍ തീയിട്ട് നശിപ്പിച്ചത്. തുടര്‍ന്ന് സമീപത്തായി ഭീഷണിക്കത്തും വച്ചു. വീടിന്റെ പടികളില്‍ കരിഓയില്‍ തേയ്ച്ച ശേഷമാണ് പ്രതികള്‍ സ്ഥലത്ത് നിന്നുമടങ്ങിയത്. കേസ് വഴിതിരിച്ചുവിടാനായി വിദ്യാര്‍ത്ഥി സംഘടനയുടെ പേരാണ് കത്തില്‍ എഴുതിയിരുന്നത്. സംഭവത്തില്‍ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കും.
 
Other News in this category

 
 




 
Close Window