Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3885 INR  1 EURO=110.1686 INR
ukmalayalampathram.com
Wed 17th Jun 2026
 
 
Teens Corner
  Add your Comment comment
യുകെയില്‍ നടന്ന യുണൈറ്റഡ് കല്ലൂപ്പാറ എന്ന കൂട്ടായ്മയുടെ 'എന്റെ നാട് കല്ലൂപ്പാറ ' എന്ന കുടുംബസംഗമം ശ്രദ്ധേയമായി.
Text By: UK Malayalam Pathram
ഇത് രണ്ടാംതവണയാണ് കല്ലൂപ്പാറക്കാര്‍ യുകെയിലെ ലെസ്റ്ററില്‍ ഒത്തുകൂടുന്നത്.വെറുമൊരു കൂട്ടായ്മ എന്നതിലുപരി സമൂഹത്തിനുതകുന്ന തരത്തിലുള്ള സേവനപ്രവര്‍ത്തനവുമായി മുന്നോട്ട് പോകണമെന്ന് സംഘാടകര്‍ തീര്‍ച്ചപ്പെടുത്തിയിരുന്നു. അങ്ങനെയാണ് വിപുലമായ രീതിയില്‍ രണ്ടാം കുടുംബസംഗമവും വാര്‍ഷിക പൊതുയോഗവും ലെസ്റ്ററില്‍ മെയ് 23 ന് സംഘടിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ആദ്യം കുടുംബസംഗമം സംഘടിപ്പിച്ചു.

സ്വന്തം നാട്ടുകാരെ കാണാനും സൗഹൃദവും ഓര്‍മ്മകളും പുതുക്കാനുമുള്ള വേദി കൂടിയായി ഈ കുട്ടായ്മ എന്ന് അംഗങ്ങള്‍ പറയുന്നു. ഒപ്പം കല്ലൂപ്പാറയെ കുട്ടികള്‍ക്ക് കൂടുതല്‍ പരിചയപ്പെടുത്തുന്നതിനും നാടുമായുള്ള ബന്ധം നിലനിര്‍ത്തുന്നതിനും കൂട്ടായ്മ സഹായകമാകുന്നുവെന്നും അവര്‍ പറയുന്നു.
2026-2027വര്‍ഷത്തെ ഭാരവാഹികളായി ഫാദര്‍ വര്‍ഗീസ് ജോണ്‍ മണ്ണച്ചേരില്‍ , ഫാദര്‍ സിജിന്‍ സാമുവേലുമാണ് കൂട്ടായ്മയുടെ രക്ഷാധികാരികള്‍. പ്രസിഡന്റ് സിജോ പി ജോണ്‍, വൈസ് പ്രസിഡന്റുമാരായ സജി മാത്യു, റാണി തോമസ്, സെക്രട്ടറി സിജു സ്‌കറിയാ മാത്യു, ജോയിന്റ് സെക്രട്ടറിമാരായ ജിജോ കളരിക്കല്‍, ആശാ മാത്യു, ട്രഷറര്‍ വിഷ്ണു വാലാടിപ്പറമ്പില്‍ , മീഡിയ കോഡിനേറ്റര്‍ ഈസോബ് ഫിലിപ്പ് ഉള്‍പ്പടെ മറ്റ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരെ യോഗം തിരഞ്ഞെടുക്കുകയും ചെയ്തു.


വര്‍ഷങ്ങളായി നാട് വിട്ട് ഇവിടെ താമസിക്കേണ്ടിവന്നെങ്കിലും ആ നാടിന്റെ മതസാഹോദര്യവും , സ്നേഹവും,കരുതലും ,കാര്‍ഷികവൃത്തിയുമൊക്കെ ഇപ്പോഴും മനസില്‍ കൊണ്ടുനടക്കുന്നവര്‍. അത് പുതുതലമുറയ്ക്ക് കൂടി പകര്‍ന്നുനല്‍കണമെന്ന ആഗ്രഹത്തില്‍ നിന്നാണ് കല്ലൂപ്പാറക്കാരുടെ കൂട്ടായ്മ എന്ന ആശയമുദിച്ചത്. എത്രപേരെ സംഘടിപ്പിക്കാനാകുമെന്ന ആശങ്ക സംഘാടകര്‍ക്ക് ആദ്യമുണ്ടായിരുന്നെങ്കിലും കൂട്ടായ്മയിലേക്ക് ഒഴുകി എത്തിയവരുടെ എണ്ണം അതിശയിപ്പിക്കുന്നതായിരുന്നു.
 
Other News in this category

 
 




 
Close Window