Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3885 INR  1 EURO=110.1686 INR
ukmalayalampathram.com
Wed 17th Jun 2026
 
 
Teens Corner
  Add your Comment comment
ഇഡി ഉദ്യോഗസ്ഥര്‍ക്കു നേരേ ആക്രമണം: ഡിജിപി ആഭ്യന്തരമന്ത്രിക്ക് വിശദീകരണം നല്‍കും
Text By: UK Malayalam Pathram
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ വിശദീകരണം തേടി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പൊലീസ് മേധാവിയെ വിളിപ്പിച്ചു. ഡിജിപി ആഭ്യന്തരമന്ത്രിക്ക് വിശദീകരണം നല്‍കും. പൊലീസ് സുരക്ഷാ വീഴ്ചയിലാണ് വിശദീകരണം നല്‍കുക. അക്രമം ആസൂത്രിതമെന്നാണ് ഇഡി റിപ്പോര്‍ട്ട്. ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഇന്ന് നാല് പേര്‍ കൂടി പിടിയിലായി.

ഇ ഡി റെയ്ഡിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ കണ്ടാലറിയാവുന്ന 300 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇ ഡി അസിസ്റ്റന്റ് ഡയറക്റ്ററുടെ പരാതിയിലാണ് കേസെടുത്തത്. പ്രതികള്‍ മാരകായുധങ്ങളുമായി അന്യയമായി സംഘം ചേര്‍ന്നു. കൊല്ലെടാ എന്ന് ആക്രോശിച്ച് ഇഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച കാര്‍ ആക്രമിച്ചു. വടി ഉപയോഗിച്ച് ഇഡി ഉദ്യോഗസ്ഥന്റെ കൈക്ക് പരുക്കേല്‍പ്പിച്ചു. കാര്‍ ഡ്രൈവറെ ഇഷ്ടിക ഉപയോഗിച്ച് എറിഞ്ഞു കൊലപ്പെടുത്താന്‍ ശ്രമിച്ചു. പ്രതികളെ തടയാന്‍ ശ്രമിച്ച പൊലീസ്, സിആര്‍പിഎഫ് ഉദ്യോഗസ്ഥരെ വടികളും കല്ലുകളും ഉപയോഗിച്ച് ആക്രമിച്ചു എന്നിങ്ങനെയെല്ലാം എഫ്ഐആറില്‍ പരാമര്‍ശമുണ്ട്.
 
Other News in this category

 
 




 
Close Window